November 24, 2024

Login to your account

Username *
Password *
Remember Me

കായികം

തിരുവനന്തപുരം: മന്ത്രി ചിഞ്ചുറാണിയുടെ ഓട്ട ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതികരണം .
കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനൽ നാളെ (ഡിസംബർ 9 ). ഫൈനലില്‍ റെയില്‍വേസും മണിപ്പൂരും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന സെമിഫനലുകളില്‍ റെയില്‍വേസ് മിസോറമിനെയും മണിപ്പൂര്‍ ഒഡീഷയെയുമാണ് പരാജയപ്പെടുത്തിയത്. ഫൈനല്‍ മത്സരം നാളെ (ഡിസംബർ ഒമ്പതിന് ) വൈകീട്ട് മൂന്നു മണിക്ക് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി), മൗറി ടെക്കിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2021-22 സീസണിനുള്ള ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു.
കേരളം: ഇന്ത്യാ ഗവൺമെന്റിന്റെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് (MSDE) കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC), ഇന്ത്യാ സ്കിൽ 2021-ന്റെ സൗത്ത് മേഖലയുടെ അവസാന ഘട്ടം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കും .
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം മിനുട്ടില്‍ കേരളത്തിനായി വിനീത വിജയനാണ് ആദ്യ ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍: പരിശീലകന്‍ ഒലേ സോള്‍ഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മോശം പ്രകടനം തുടരുന്നതിനാലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറായിരുന്നു ഒലേ സോള്‍ഷെയര്‍.
ജവഹർലാൽ നെഹ്‌റു ഹോക്കി ആൺകുട്ടികളുടെ വിഭാഗത്തിന്റെ സംസ്ഥാന യോഗ്യതാ മത്സരങ്ങൾക്ക് തൃശൂർ സെന്റ് മേരീസ്‌ കോളേജ് ഗ്രൗണ്ടിൽ തുടക്കം. അണ്ടർ-17 വിഭാഗത്തിലെ മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്ന മത്സര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
കൊച്ചി: മുന്‍നിര ക്രിപ്‌റ്റോ നാണയങ്ങളിലൊന്നായ ഫ്‌ളോകി ഇനുവിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിലെ സ്ലീവ് സ്‌പോണ്‍സര്‍മാരായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ഫ്‌ളോകി ഇനു ലോകമെമ്പാടും വലിയതോതില്‍ പരസ്യം ചെയ്യപ്പെടുന്നതിനാല്‍ ആഗോള പ്രമോഷന്റെ ഭാഗമായാണ് ഈ പങ്കാളിത്തം.