കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഹൈനസ് സിബി350ന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഹരിയാനയിലെ മനേസര്‍ ആഗോള റിസോഴ്സ് ഫാക്റ്ററിയില്‍ ഹൈനസ് സിബി350, സിബി350ആര്‍എസ് ഉപഭോക്താക്കള്‍ക്കായി "ഹോണ്ട ഹോംകമ്മിങ് ഫെസ്റ്റ്" സംഘടിപ്പിച്ചു.
ഹോണ്ട ആഗോള തലത്തില്‍ ജപ്പാനിലെ കുമാമോട്ടോ ഫാക്റ്ററിയില്‍ സംഘടിപ്പിച്ച ഹോണ്ട ഹോംകമ്മിങ് പരിപാടിയുടെ തുടര്‍ച്ചയായാണ് മനേസറിലും ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള സിബി350 സീരീസിന്‍റെ 2000ത്തോളം ഉടമകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തത്.
ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നിവയില്‍ എത്തിയ 120 റൈഡര്‍മാരുടെ ഗ്രൂപ്പിനെ ഹോണ്ട മാനേജ്മെന്‍റ്, ഡീലര്‍മാര്‍, മറ്റ് കാണികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വാഗതം ചെയ്തു.
ഇന്ത്യയിലെ സിബി350 ഉപഭോക്താക്കള്‍ക്കായി ആദ്യമായി ഹോണ്ട ഹോംകമ്മിങ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ ആഹ്ളാദമുണ്ടെന്നും ഉപഭോക്താക്കളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ഉപഭോക്താവ് ആദ്യം എന്നതാണ് തങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം, ലോകോത്തര ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും റൈഡര്‍മാരെ സ്വാഗതം ചെയ്തുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ എംഡിയും പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തുമ്പോഴാണ് ശരിയായ ആഘോഷം ആരംഭിക്കുന്നത്, തങ്ങളുടെ ബിഗ്വിങ് ടീം പ്രത്യേകം തയ്യാറാക്കിയതാണ് നൂതനമായ ഈ ഹോം കമ്മിങ് ഫെസ്റ്റ്. സിബി350 ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്‍റെ നിര്‍മാണം നേരിട്ട് കണാന്‍ അസരമായി, അത് അവര്‍ക്ക് ആവേശവും ആഹ്ളാദവും പകര്‍ന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
ഗൈഡിന്‍റെ അകമ്പടിയോടെയുള്ള പ്ലാന്‍റ് ടൂര്‍, വിവിധ വിനോദ പരിപാടികള്‍, ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു ഫെസ്റ്റ്.