September 14, 2025

Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: കോയമ്പത്തൂരിലെ കാരി മോട്ടോര്‍സ്പീഡ് വേയില്‍ സമാപിച്ച എംആര്‍എഫ് എംഎംഎസ്സി എംഎഫ്എസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (ഐഎന്‍എംആര്‍സി) ആദ്യ റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനവുമായി ഹോണ്ടയുടെ യുവ റൈഡര്‍മാര്‍.
കൊച്ചി: 2022ലെ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനും (ഐഎന്‍എംആര്‍സി), ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിനുമുള്ള ടീമിനെ ഹോണ്ട റേസിങ് ഇന്ത്യ പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തില്‍ കോയമ്പത്തൂരിലെ കാരി മോട്ടോര്‍സ്പീഡ് വേയിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
കൊച്ചി: പ്രതിരോധം താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. 2020 ഡിസംബറില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേര്‍ന്ന 27കാരന്‍, കഴിഞ്ഞ രണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണുകളില്‍ ടീമിന്റെ ഭാഗമായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍. സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി കനകക്കുന്നിലെ എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടികളിലൂടെയും സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മല്ലിക ദേവി, മിനി, ബിജിലേഖ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ബാഗ് സ്നാച്ചിംഗ്, ചെയിന്‍ സ്നാച്ചിംഗ്, ലൈംഗിക ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനം തുടങ്ങിയ വിവിധ ഭീഷണികളെ നേരിടാനുള്ള ലളിതമായ പ്രതിരോധ തന്ത്രങ്ങള്‍ക്ക് ഇവിടെ പരിശീലനം ലഭിക്കുന്നു. ആക്രമണങ്ങളുടെയും ആക്രമണകാരികളുടെയും സ്വഭാവം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിയമപരമായ വശങ്ങളെക്കുറിച്ചുള്ള അവബോധം, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പോലീസ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും ഇവിടെ സാധ്യമാണ്. ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് സ്ത്രീസുരക്ഷക്ക് അത്യാവശ്യമാണെന്നും എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേരള പോലീസിന്റെ പവലിയന്‍ സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ പറഞ്ഞു. പോലീസിന്റെ കായിക പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ചിന്‍ അപ് ബാര്‍, പുഷ് അപ് ബാര്‍, സ്‌കിപ്പിങ് റോപ്പ് എന്നിവയും പ്രദര്‍ശന വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു കൈനോക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ചന്ദ്രശേഖരൻ നായർ സറ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന യാനാ ട്രോഫി മീഡിയ ഫുട്ബാൾ ടൂർണമെൻ്റിലെ ലീഗ് മത്സരങ്ങൾ ഇന്നലെ അവസാനിച്ചു.
കൊച്ചി: മലേഷ്യയില്‍ നടക്കു എഫ്‌ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 2022-ന്റെ രണ്ടാം റൗണ്ടിന്റെ രണ്ടാം ദിവസം ഹോണ്ട റേസിംഗ് ഇന്ത്യയ്ക്കു വേണ്ടി രാജീവ് സേതു ഒരു പോയിന്റു കൂടി കൂ'ിച്ചേര്‍ത്തു.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാന ട്രോഫി ഫുട്ബാൾ ടൂർണമെൻ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങി. 31ന് സമാപിക്കും. കിക്കോഫിനോടനുബന്ധിച്ച് മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും പങ്കെടുത്ത പ്രദർശനം മത്സരം അരങ്ങേറി.
മലേഷ്യ: ഹോണ്ട റേസിംഗ് ഇന്ത്യ ടീമിന്റെ റൈഡര്‍ ജോഡികളായ രാജീവ് സേതുവും സെന്തില്‍ കുമാറും റൗണ്ട് 2 എഫ്ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനത്തോടെ പോയിന്റുകള്‍ കരസ്ഥമാക്കി.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു.
Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്…

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്കിയത് പഴുത‌ടച്ച സുരക്ഷ

Sep 09, 2025 49 കേരളം Pothujanam

തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റ...