May 17, 2025

Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: മുന്‍നിര ക്രിപ്‌റ്റോ നാണയങ്ങളിലൊന്നായ ഫ്‌ളോകി ഇനുവിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിലെ സ്ലീവ് സ്‌പോണ്‍സര്‍മാരായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. ഫ്‌ളോകി ഇനു ലോകമെമ്പാടും വലിയതോതില്‍ പരസ്യം ചെയ്യപ്പെടുന്നതിനാല്‍ ആഗോള പ്രമോഷന്റെ ഭാഗമായാണ് ഈ പങ്കാളിത്തം.
കൊച്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്‍റെ എട്ടാം വാര്‍ഷികമായ നവംബര്‍ 16ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ പിന്തുണയ്ക്കുന്ന കുട്ടികള്‍ക്കായുള്ള സാമൂഹിക പദ്ധതികള്‍ സന്ദര്‍ശിച്ചു.
ബര്‍മിങ്ഹാം: അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ വനിതാ ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്ന കോമൺവെല്‍ത്ത് ഗെയിംസിലെ മത്സരക്രമമായി. ജൂലൈ 29ന് ഓസ്ട്രേലിയ-ഇന്ത്യ തീപാറും പോരാട്ടത്തോടെയാണ് ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ തുടങ്ങുക. ഓസീസ് ടി20 ലോക ചാമ്പ്യന്‍മാരും ഇന്ത്യ റണ്ണറപ്പുകളുമാണ്.
ഹരിയാനയിൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള ആൺകുട്ടികളുടെ (അണ്ടർ 18) കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ് നവംബർ 14 ന് രാവിലെ 10 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
കൊച്ചി: രാജ്യത്തിന്‍റെ അഭിമാനമായ ഒളിമ്പിക് മെഡൽ ജേതാവ് ശ്രീ.ശ്രീജേഷിനെ ഇന്നലെ വണ്ടർലാ കൊച്ചി പാർക്കിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു. വണ്ടർലായുടെ എല്ലാ പാർക്കുകളിലും ആജീവനാന്തം കുടുംബസമേതം സൗജന്യമായി സന്ദർശിക്കുവാനുള്ള 'ലൈഫ് ടൈം പാസ്' നൽകിയാണ് വണ്ടർലാ മാനേജ്‍മെന്‍റ് ശ്രീ.ശ്രീജേഷിനേയും കുടുംബത്തെയും ആദരിച്ചത്. സ്ഥാപനങ്ങളുടെ ഉയർച്ചക്ക് ആവശ്യം സ്പോർട്ട്സിലെ പോലെ ടീം ആയ പ്രവർത്തനമാണ് വേണ്ടതെന്ന് ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ശ്രീ.ശ്രീജേഷ് പറഞ്ഞു.
കൊച്ചി - ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുമായുള്ള ബ്രാൻഡ് അംബാസഡർ അസോസിയേഷൻ പുതുക്കുന്നതായി പ്രഖ്യാപിച്ച് എക്‌സോൺമൊബിൽ ലൂബ്രിക്കന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമൈറ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേസരി-സമൈറ കപ്പ് ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ അമൃത ടി വി ജേതാക്കളായി.
കേരള വോളീബോൾ അസോസിയേഷൻ അഫിലിയേറ്റ് ചെയ്തിരുന്ന ദേശീയ ഫെഡറേഷന്റെ അംഗീകാരം താത്കാലികമായി റദ്ദാക്കിയതായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു.
കൊച്ചി : ക്രിക്കറ്റ് താരങ്ങളുമായും ക്രിക്കറ്റ് കമന്റേറ്റർമാരുമായും സഹകരിച്ച് ടാക്കോ ബെൽ ആരംഭിച്ച സീ എ സിക്‌സ്, ക്യാച്ച് എ ടാക്കോ കാംപയിൻ ക്രിക്കറ്റിനെ എക്കാലത്തെയും ഉയർന്ന ആവേശത്തിലാക്കി.