April 13, 2026

Login to your account

Username *
Password *
Remember Me

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി നയിക്കും

The third Test against South Africa will be captained by Virat Kohli The third Test against South Africa will be captained by Virat Kohli
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. പരിക്കുമാറിയ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം ടെസ്റ്റില്‍ ടീമിനെ നയിക്കാനെത്തും. താന്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്നും എന്നാല്‍ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും വിരാട് കോലി മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തിരിക്കും മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐക്കും പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കുമെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയശേഷം കോലി ആദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. താന്‍ പൂര്‍ണമായും ഫിറ്റാണെന്ന് പറഞ്ഞ കോലി പേശിവലിവിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന സിറാജ് മൂന്നാം ടെസ്റ്റില്‍ കളിക്കാനുള്ള കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. 110 ശതമാനം ഫിറ്റല്ലാത്ത കളിക്കാരനെ കളിപ്പിച്ച് പരിക്ക് ഗുരുതരമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോലി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 71 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...