April 18, 2025

Login to your account

Username *
Password *
Remember Me

കായികം

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ യ്‌ക്ക്‌ ലഭിച്ചു.വനിതാ യുവതാരം ഇ പന്തോയി.കേരള ഫുട്‌ബോൾ അസോസിയേഷനു മികച്ച ഗ്രാസ്‌ റൂട്ട്‌ ഡെവലെപ്‌മെന്റ്‌ പദ്ധതിക്കുള്ള പുരസ്‌കാരം ലഭിച്ചു. 

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ സ‌്കൂളായി.

സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌്, മാർ ബേസിൽ എച്ച‌്എസ‌്എസ‌് എന്നീ ചാമ്പ്യൻ സ‌്കൂളുകളാണ‌് എറണാ കുളത്തിന്റെ മേധാവിത്വത്തിന‌ുപിന്നിൽ. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേർന്ന‌് 131 പോയിന്റ‌് ജില്ല യ‌്ക്ക‌് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ‌് ഹാർട്ട‌് എച്ച‌്എസ‌്എസും കാര്യമായ സംഭാവന നൽകി. ഏഴ‌് സ്വർണം നേടിയ മേഴ‌്സി കുട്ടൻ അക്കാദമി താരങ്ങൾ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതൽക്കൂട്ടായി. 

സബ‌്ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ എറണാകുളം കൂടുതൽ മികവ‌് കാട്ടി. സബ‌് ജൂനിയർ ആൺവിഭാഗത്തിൽ 59 പോയിന്റും സീനിയർ ആൺവിഭാഗത്തിൽ 58 പോയിന്റും നേടി. സബ‌്ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോൾ, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. മൂന്ന‌് സ്വർണംവീതം നേടിയ ചിങ്കിസ‌് ഖാൻ (സബ‌്ജൂനിയർ, ആൺ), എ എസ‌് സാന്ദ്ര (ജൂനിയർ), ആദർശ‌് ഗോപി (സീനിയർ) എന്നിവർ എറണാകുളത്തിന്റെ താരങ്ങളാണ‌്.

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച നടന്ന മൂന്നാം കളിയിൽ ഇന്ത്യയെ അവർ 43 റണ്ണിന‌് തോൽപ്പിച്ചു. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പമായി.

മുംബൈ: മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി.224 റണ്ണിന്റെ വമ്പൻജയം.അവസാന മത്സരം നവംബർ ഒന്നിന‌് തിരുവനന്തപുരത്ത‌്. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറി (137 പന്തിൽ 162) ആണ‌് ഇന്ത്യയുടെ കൂറ്റൻ ജയത്തിന‌ു വഴിയൊരുക്കിയത‌്. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ അഞ്ച‌ു വിക്കറ്റ‌് നഷ്ടത്തിൽ 377 റണ്ണെടുത്തു. അമ്പാട്ടി റായുഡുവും (81 പന്തിൽ 100) സെഞ്ചുറി നേടി. മറുപടിക്കെത്തിയ വിൻഡീസ‌് 36.2 ഓവറിൽ 153ന‌് പുറത്തായി. രോഹിതാണ‌് കളിയിലെ താരം.

ജംഷഡ‌്പൂർ:ആദ്യപകുതിയിൽ ജംഷഡ‌്പൂർ എഫ‌്സി കളം ഭരിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ‌്റ്റേഴ‌്സും. ഫലം, ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു ജംഷഡ‌്പൂരിന്റെ ഗോളുകൾ. അതിഥികൾ രണ്ടാം പകുതി യിൽ തിരിച്ചടിച്ചു. സ്ലാവിസ സ‌്റ്റോയ‌്നോവിച്ചും സി കെ വിനീതും ബ്ലാസ‌്റ്റേഴ‌്സിന്റെ ഗോളുകൾ നേടി. ജംഷഡ‌്പൂരിന്റേത‌് ടിം കാഹിലിന്റെയും മൈക്കൽ സൂസായിരാജിന്റെയും വകയും. ബ്ലാസ‌്റ്റേഴസ‌ിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത‌്. നാലു കളിയിൽനിന്നു ആറു പോയിന്റുമായി ബ്ലാസ‌്റ്റേഴ‌്സ‌് പട്ടികയിൽ ഏഴാമതാണ‌്. ജംഷഡ‌്പൂർ അഞ്ചു കളിയിൽനിന്ന‌് ഏഴു പോയിന്റുമായി നാലാമതും.