കൊച്ചി : ക്രിക്കറ്റ് താരങ്ങളുമായും ക്രിക്കറ്റ് കമന്റേറ്റർമാരുമായും സഹകരിച്ച് ടാക്കോ ബെൽ ആരംഭിച്ച സീ എ സിക്‌സ്, ക്യാച്ച് എ ടാക്കോ കാംപയിൻ ക്രിക്കറ്റിനെ എക്കാലത്തെയും ഉയർന്ന ആവേശത്തിലാക്കി. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു സിക്സ് അടിക്കുമ്പോൾ, ടാക്കോ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കും ടാക്കോ ബെല്ലിൽ നിന്ന് ഒരു സൗജന്യ ടാക്കോ ലഭിക്കും എന്നതാണ് കാംപയിൻ.
ഹോട്ട്സ്റ്റാർ, പേടിഎം, ഇഎസ്പിഎൻ ക്രിക്ഇൻഫോ, ആമസോൺ ഫയർസ്റ്റിക്ക്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ബ്രാൻഡ് ചിത്രത്തിന് ശബ്ദം നൽകിയ ഐതിഹാസിക കമന്റേറ്റർ ഹർഷ ഭോഗ്ലെയുമായി കാംപയിനിന്റെ ആദ്യ സഹകരണം ആരംഭിച്ചു. ബ്രാൻഡ് ആദ്യമായി വനിതാ ക്രിക്കറ്റ് താരങ്ങളുമായും സഹകരിക്കുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ മിതാലി രാജുമായും ഹാർലിൻ ഡിയോളുമായും ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്കുമായും ടാക്കോ ബെൽ പങ്കാളിയാകുന്നു.
ഇന്ത്യ സിക്‌സ് അടിക്കുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ടാക്കോ സമ്മാനമായി നൽകിക്കൊണ്ട് ഞങ്ങൾ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കും. ക്രിക്കറ്റ് താരങ്ങളായ ദിനേശ് കാർത്തിക്, മിതാലി രാജ്, ഹാർലിൻ ഡിയോൾ, കമന്ററി ഇതിഹാസം ഹർഷ ഭോഗ്ലെ എന്നിവരോടൊപ്പം പങ്കുചേരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്-യം ബ്രാൻഡ്സ് ഏഷ്യ പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് മാനേജിംഗ് ഡയറക്ടർ അങ്കുഷ് തുലി പറഞ്ഞു.
പ്രശസ്ത ക്രിക്കറ്റ് ഐക്കണുകളുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ടീം ഇന്ത്യ അടിച്ച ഓരോ സിക്സും ഞങ്ങൾ രസകരവും അതുല്യവുമായ രീതിയിൽ സൗജന്യമായി ടാക്കോകൾ നൽകിക്കൊണ്ട് ആഘോഷിക്കും-ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ ഫ്രാഞ്ചൈസി പങ്കാളിയായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗൗരവ് ബർമൻ പറഞ്ഞു.
ക്രിക്കറ്റ് പ്രേമികൾക്ക് ടാക്കോ ബെൽ നമ്പറിലേക്ക് ടാക്കോ എന്ന് വാട്ട്‌സ്ആപ്പ് ചെയ്ത് ഏത് ഓർഡറിനോടൊപ്പവും സൗജന്യ ടാക്കോ നേടാം. ഒരു വാട്ട്‌സ്ആപ്പ് ക്യുആർ കോഡിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താനാകും. എല്ലാ ഇന്ത്യൻ മത്സരങ്ങളിലും സെമി ഫൈനലുകളിലും ഫൈനലിലും ഈ ഓഫർ ബാധകമായിരിക്കും.