March 18, 2025

Login to your account

Username *
Password *
Remember Me

കായികം

ദുബായ്; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദത്തിനൊരുങ്ങുന്ന സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു.
ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കൊരുങ്ങുന്ന നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഹരം കൊള്ളിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ലണ്ടന്‍: ' ഇരട്ടഗോളുമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആഘോഷിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു മിന്നുന്ന വിജയം.
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി പരിശീലകന്‍ രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്.
സാവോപോളോ: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ന് വമ്പൻ പോരാട്ടം. കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്ക് ബ്രസീലിനെ നേരിടും. ബ്രസീലിലെ കൊറിന്ത്യൻസ് അറീനയിലാണ് മത്സരം.
കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും. വൈകിട്ട് നാലേമുക്കാലിന് കാഠ്മണ്ഡുവിലാണ് മത്സരം.
ഓവല്‍: ടെസ്റ്റില്‍ വിദേശ സെഞ്ചുറിക്കായുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കാത്തിരിപ്പിന് ഓവലില്‍ വിരാമമായിരിക്കുകയാണ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കടുപ്പമേറിയതുമായ ഫോര്‍മാറ്റിന്‍റെ താളത്തിനൊത്ത് കരുതലോടെ, ശോഭ ചോരാതെയായിരുന്നു രോഹിത്തിന്‍റെ സുന്ദര ശതകം. ഓവലിലെ ടെസ്റ്റ് സെഞ്ചുറിക്ക് ജീനിയസ് എന്ന വിശേഷണത്തോടെയാണ് രോഹിത്തിനെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ പ്രശംസിക്കുന്നത്. 'അവിശ്വസനീയമായ ഇന്നിംഗ്‌സ്. ന്യൂ ബോളില്‍ സ്വിങ്ങിനെ മറികടക്കുന്ന ശൈലി കൊണ്ട് വളരെ ആകര്‍ഷകമായത്. ഓവലില്‍ മാത്രമല്ല, മുന്‍ മത്സരങ്ങളിലും കണ്ടിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് കഴിയുമ്പോള്‍ ഷോട്ടുകള്‍ ഒഴുകാന്‍ തുടങ്ങുന്നു. പന്ത് പ്രതിരോധിക്കുമ്പോള്‍ ബാറ്റ് നേരെയായിരിക്കുന്നതാണ് വളരെ ആകര്‍ഷകം. സെഞ്ചുറി തികയ്‌ക്കാന്‍ ഫൂട്ട്‌വര്‍ക്ക് നന്നായി ഉപയോഗിച്ചതും ശ്രദ്ധേയമായി. അര്‍ധ സെഞ്ചുറി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ അദേഹത്തിന്‍റെ ഷോട്ടുകളിലെ വൈവിധ്യങ്ങള്‍ നമുക്ക് കാണാം. കട്ട് ഷോട്ടുകളും സ്വീപ്പും എല്ലാം കളിച്ചു. ഇങ്ങനെയാണ് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തേണ്ടത്. കളിക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. രോഹിത്തോ ഗുണ്ടപ്പ വിശ്വനാഥോ മുഹമ്മദ് അസറുദ്ദീനോ പോലുള്ള താരങ്ങള്‍ക്ക് ഓരോ പന്തിനും വ്യത്യസ്ത ഷോട്ടുകള്‍ മനസിലുണ്ടാകും. ഓണ്‍സൈഡിലും ഓഫ്‌സൈഡിലും കളിക്കും. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കളിക്കുകയാണ് ഓവലില്‍ രോഹിത് ശര്‍മ്മ ചെയ്തത്' എന്നും ഗാവസ്‌കര്‍ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വർണം. ബാഡ്‌മിന്‍റൺ SH6 വിഭാഗത്തിൽ കൃഷ്‌ണ നഗര്‍ സ്വർണം കരസ്ഥമാക്കി.
Ad - book cover
sthreedhanam ad