November 23, 2024

Login to your account

Username *
Password *
Remember Me

ദക്ഷിണേന്ത്യൻ സ്കിൽസ് 2021 റീജിയണൽ മത്സരത്തിൽ പങ്കെടുക്കുവാൻ കേരളവും

Kerala to participate in South Indian Skills 2021 Regional Competition Kerala to participate in South Indian Skills 2021 Regional Competition
കേരളം: ഇന്ത്യാ ഗവൺമെന്റിന്റെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് (MSDE) കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC), ഇന്ത്യാ സ്കിൽ 2021-ന്റെ സൗത്ത് മേഖലയുടെ അവസാന ഘട്ടം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കും . രണ്ട് ദിവസം നടക്കുന്ന മത്സരത്തിൽ ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 400-ലധികം പേർ 50 ലേറെ മത്സരങ്ങളിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് 78 മത്സരാർത്ഥികളാണുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണ്യ മത്സരമായ ഇന്ത്യ സ്‌കിൽസ് യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ആഗോള തലത്തിൽ അവരെ സജ്ജമാക്കാനും, വേൾഡ് സ്കിൽസ് ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകാനും സഹായിക്കുന്നു. പെയിന്റിംഗ്,അലങ്കാരം മൊബൈൽ റോബോട്ടിക്സ്, ആരോഗ്യ സാമൂഹിക പരിചരണം, ഓട്ടോമൊബൈൽ ടെക്നോളജി, പ്ലംബിംഗ്, ഹീറ്റിംഗ്, ബ്യൂട്ടി തെറാപ്പി, റിന്യൂവബിൾ എനർജി, വിഷ്വൽ മർച്ചൻഡൈസിംഗ് എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രാവീണ്യമുള്ള 19 നും 24 നും ഇടയിൽ പ്രായമുള്ള പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കും.
ഡിസംബർ ഒന്നിന് വിശാഖപട്ടണത്തെ ആന്ധ്രാ യൂണിവേഴ്സിറ്റി കൺവെൻഷൻ സെന്ററിലാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഡിസംബർ 4 ന് ഇതേ വേദിയിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ മത്സരത്തിലെ വിജയികളെ അനുമോദിക്കും. ഇതിനെത്തുടർന്ന്, നാല് പ്രാദേശിക മത്സരങ്ങളിലെയും വിജയികൾക്ക് 2022 ജനുവരിയിൽ അസൂത്രണം ചെയ്യുന്ന ഇന്ത്യസ്കിൽസ് നാഷണൽസിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.