March 28, 2024

Login to your account

Username *
Password *
Remember Me

കായികം

ഏഷ്യാ കപ്പ് ട്വന്റി–20 ക്രിക്കറ്റിൽ ഇന്ത്യ സൂപ്പർ ഫോറിൽ. ഹോങ്കോങ്ങിനെ 40 റണ്ണിന് വീഴ്--ത്തി എ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മുന്നേറ്റം. സൂര്യകുമാർ യാദവിന്റെ (26 പന്തിൽ 68*) തകർപ്പൻ ബാറ്റിങ്ങാണ് ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക്‌ ജയം സമ്മാനിച്ചത്.
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡിനായി 29 ടെസ്റ്റുകളും 45 ഏകദിനങ്ങളും 41 ടി20കളും കളിച്ച താരം 36-ാം വയസിലാണ് വിരമിക്കുന്നത്. പ്രധാനമായും ടെസ്റ്റിലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന് മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്.
ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോംഗിനെ നേരിടും. രാജ്യാന്തര ടി20 മത്സരത്തിൽ ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. പാകിസ്താനെതിരെ വിജയം നേടിയ ടീമിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തൽ രാത്രി 7.30 നാണ് മത്സരം.
ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും.
ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക.
ഏഷ്യൻ അണ്ടർ 20 പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ വെള്ളി. ഫൈനലിൽ കരുത്തരായ ഇറാനോട്‌ ഒന്നിനെതിരെ മൂന്ന്‌ സെറ്റുകൾക്ക്‌ കീഴടങ്ങി. സ്‌കോർ: 12–--25, 19–-25, 25–-22, 15–-25. ഇരുപത്‌ വർഷത്തിനുശേഷം ആദ്യമായാണ്‌ കിരീടപ്പോരാട്ടത്തിന്‌ ഇറങ്ങിയത്‌.
ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു.
ഗ്രീക്ക്‌ മുന്നേറ്റ താരം ദിമിത്രിയോസ്‌ ഡയമാന്റകോസ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയിൽ. ഡയമാന്റകോസുമായി കരാറിലെത്തിയതായി ക്ലബ്ബ്‌ സന്തോഷപൂർവം പ്രഖ്യാപിച്ചു. ക്രൊയേഷ്യൻ ടോപ്‌ ഡിവിഷൻ ക്ലബ്ബ്‌ എച്ച്‌എൻകെ ഹയ്‌ദുക്‌ സ്‌പ്‌ളിറ്റിൽനിന്നാണ്‌ ഇരപത്തൊമ്പതുകാരനായ മുന്നേറ്റ താരം കേരള ബ്ലാസ്‌റ്റേഴ്‌സിൽ എത്തിയത്‌.
വനിതാ ഏഷ്യാ കപ്പ് ബംഗ്ലാദേശിൽ നടക്കും. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഏഷ്യാകപ്പ് ബംഗ്ലാദേശിലെ സിൽഹെറ്റിലാവും നടക്കുക. ടൂർണമെൻ്റിൽ ആകെ 7 ടീമുകൾ പങ്കെടുക്കും. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉടൻ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.