കൊച്ചി: മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന എഫ്‌ഐഎം 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) നാലാം റൗണ്ടില്‍ ഹോണ്ട റേസിങ് ടീം എട്ട് പോയിന്റുകള്‍ സ്വന്തമാക്കി. ഏഷ്യ പ്രൊഡക്ഷന്‍ 250 സിസി (എപി250) വിഭാഗത്തില്‍ നാലാം റൗണ്ടിലെ റണ്ടാം റേസില്‍ 16ാം സ്ഥാനത്ത് നിന്ന് തുടങ്ങിയ രാജീവ് സേതു മികച്ച പ്രകടനത്തിലൂടെ 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതുവഴി നിര്‍ണായകമായ അഞ്ചും പോയിന്റും താരം നേടി. നാലാം റൗണ്ടില്‍ ടീമിനായി എട്ടു പോയിന്റുകള്‍ ചേര്‍ത്ത രാജീവ് സേതു, ചാമ്പ്യന്‍ഷിപ്പിലെ ആകെ പോയിന്റ് നേട്ടം 32 ആക്കി ഉയര്‍ത്തി.
ആദ്യലാപ്പില്‍ 16ാം സ്ഥാനത്ത് തുടങ്ങിയ സെന്തില്‍കുമാര്‍ 18ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അവസാന ലാപ്പില്‍ ശക്തമായ തിരിച്ചുവരവിലൂടെ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്ന് പോയിന്റുകളും സെന്തില്‍ നേടി. ആദ്യറേസില്‍ മൂന്ന് പോയിന്റുകള്‍ നേടിയ ഹോണ്ട റേസിങ് ടീം, രണ്ടാം റേസില്‍ എട്ടു പോയിന്റുകള്‍ കൂടി നേടി നാലാം റൗണ്ടില്‍ ആകെ 11 പോയിന്റുകള്‍ അക്കൗണ്ടിലാക്കി.
കടുത്ത മത്സരത്തിലൂടെ 11 പോയിന്റുമായി ഞങ്ങള്‍ക്ക് റൗണ്ട് അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നും, അടുത്ത റൗണ്ടില്‍ ഞങ്ങള്‍ക്ക് ന്യൂനതയുണ്ടായ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസ് പ്രഭു നാഗരാജ് പറഞ്ഞു. അവസാന റൗണ്ടില്‍ മികച്ച റിസള്‍ട്ടുമായി ഞങ്ങളുടെ ടീം തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.