ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ 4-6, 6-3, 6-4, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജോക്കോവിച്ചിന്റെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്റെ ഏഴാം കിരീടവും. ഇതോടെ വിംബിൾഡൺ കിരീടനേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പമെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എട്ട് കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററാണ് ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരം. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ റാഫേല്‍ നദാലിന് തൊട്ടുപിറകിലെത്താനും ജോക്കോവിച്ചിന് സാധിച്ചു.
കിര്‍ഗിയോസിന്റെ മേധാവിത്വത്തോടെയാണ് ഫൈനല്‍ ആരംഭിച്ചത്. ആദ്യസെറ്റ് നഷ്ടമായതോടെ തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീട് തുടര്‍ച്ചയായി മൂന്നു സെറ്റുകള്‍ നേടി മത്സരം സ്വന്തമാക്കി. രണ്ടാം സെറ്റ് 6-3 നും മൂന്നാമത്തെ സെറ്റ് 6-4 നുമാണ് ജോക്കോവിച്ച് നേടിയത്. നിര്‍ണായകമായ മൂന്നാമത്തെ സെറ്റില്‍ മത്സരം ടൈബ്രേക്കറിലെത്തിക്കാന്‍ കിര്‍ഗിയോസിന് സാധിച്ചു. 7-6 നാണ് ജോക്കോവിച്ച് സെറ്റും ചാമ്പ്യന്‍ഷിപ്പും നേടിയത്.