November 23, 2024

Login to your account

Username *
Password *
Remember Me

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പങ്കാളികളായി ഡെൽഫ്രസ് തുടരും

Delfres will continue to be partners of Kerala Blasters FC Delfres will continue to be partners of Kerala Blasters FC
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികളായി ഡെൽഫ്രസ് തുടരും. തുടർച്ചയായ രണ്ടാം വർഷവും ഡെൽഫ്രസുമായി പങ്കാളിത്തം നീട്ടുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് അറിയിച്ചു. പ്രമുഖ പൗള്‍ട്രി കമ്പനിയായ സുഗുണ ഫുഡ്‌സിന്റെ സംസ്കരിച്ച ചിക്കൻ, മട്ടൻ ഉത്പന്നങ്ങളുടെ ബ്രാൻഡ് ആണ് ഡെല്‍ഫ്രെസ്.
മാംസം വാങ്ങുന്നതിനുള്ള പുതുവഴി സുഗുണയുടെ ഡെൽഫ്രെസിലൂടെ ആസ്വദിക്കാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച്‌ പുതിയ ശീതീകരിച്ച വിവിധ ശ്രേണിയിലുളള മാംസം തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് ഡെൽഫ്രെസ്‌ നൽകുന്നത്. വ്യത്യസ്‌തതരം വെട്ടുകളിലും അളവുകളിലും ഇവ ലഭ്യമാണ്‌. മാംസ വിതരണത്തിന്റെ കാര്യത്തിൽ ഉയർന്ന ഗുണനിലവാരവും ശുചിത്വ നിലവാരവും ഉറപ്പാക്കുന്ന പ്രവർത്തന സംവിധാനമാണ്‌ ഡെൽഫ്രെസിന്റെ എടുത്ത് പറയേണ്ട സവിശേഷത. ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി എഫ്എസ്എസ് സി 22000 സർട്ടിഫൈഡ്‌ കാറ്ററിംഗ്‌ പ്ലാന്റുകളാണ് ഇവ. കൂടാതെ എച്ച്‌എസിസിപി‐ അപകടസാധ്യതാ വിശകലന നിയന്ത്രണ പോയിന്റ്‌, ജിഎംപി‐ നല്ല നിർമാണ രീതികൾ, ജിഎച്ച്‌പി‐മികച്ച ശുചിത്വ സമ്പ്രദായങ്ങൾ എന്നിവ ഉപയോഗിച്ച്‌ ഭക്ഷ്യ സുരക്ഷയിലും ഗുണനിലവാരത്തിലും പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകത്തെ ഏറ്റവുംമികച്ച പൗൾട്രി കന്പനികളിലൊന്നായ ഡെൽഫ്രസ്‌ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. ഒപ്പം വിവിധ പൗൾട്രി ഉൽപ്പനങ്ങളും സേവനങ്ങളും വാഗ്‌ദാനം ചെയ്യുന്നു.
‘ഐഎസ്‌എല്ലിന്റെ തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി ടീമുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്‌ടരാണ്‌. കഴിഞ്ഞ വർഷം ഞങ്ങൾ ഡെൽഫ്രെസ്‌ എന്ന ബ്രാൻഡ്‌ പുറത്തിറക്കി. ഞങ്ങൾക്ക്‌ സ്വയം പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയായിരുന്നു ഇത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ ആരാധകരുളള ക്ലബ്ബാണ്‌ കെബിഎഫ്‌സി. എല്ലാ സീസണുകളിലും നന്നായി കളിച്ചു. ഈ ബന്ധം മികച്ച വിപണന തന്ത്രത്തിലൂടെ ഈ വർഷം ഞങ്ങൾ പ്രയോജനപ്പെടുത്തും. അതുവഴി ബ്രാൻഡിനെ ഉദ്ദേശിക്കുന്ന കാണികളിലേക്ക്‌ ശക്തമായി എത്തിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു. ഈ സീസണിൽ ഒന്നിച്ചുള്ള യാത്രയ്‌ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്‌,’ സുഗുണ ഫുഡ്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീ എം.വി.ആർ കൃഷ്‌ണപ്രസാദ്‌ പറഞ്ഞു.
“രണ്ടാം വർഷത്തിലേക്ക്‌ ഡെൽഫ്രെസിനെ തിരികെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക്‌ സന്തോഷമുണ്ട്‌. ഈ കൂട്ടുകെട്ടിന്റെ വിപുലീകരണം ഞങ്ങളുടെ വളർച്ചയിൽ ഒരു കായിക ബ്രാൻഡ്‌ എന്ന നിലയിൽ മാത്രമല്ല, രസ്യത്തിനും അവബോധത്തിനുമുള്ള ഒരു മാധ്യമം എന്ന നിലയിൽ കൂടി ഞങ്ങൾക്ക്‌ ഏറെ ആത്മവിശ്വാസം നൽകുന്നു. .ഞങ്ങളിലുള്ള വിശ്വാസത്തിന്‌ ഡെൽഫ്രെസിന്‌ നന്ദി പറയുന്നു. ഒരുമിച്ചുള്ള ഫലവത്തായ ഒരു വർഷത്തിനായി കാത്തിരിക്കുന്നു”,കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ്‌ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.