September 18, 2025

Login to your account

Username *
Password *
Remember Me

കാര്യവട്ടം ട്വന്റി-ട്വന്റി: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി-ട്വന്റിയില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റുകളും 20 പന്തുകളും ബാക്കിനിര്‍ത്തി. സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും പുറത്താകാതെ ഹാഫ് സെഞ്ച്വറി നേടി.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും അപരാജിത അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവു ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106-8, ഇന്ത്യ 16.4 ഓവറില്‍ 110-2.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികള്‍ നിരാശരായെങ്കിലും ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് മഴയും പിന്നീട് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ടും അവര്‍ക്ക് വിരുന്നൊരുക്കി. ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം എളുപ്പമായിരുന്നില്ല.

പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന് രോഹിത് ശര്‍മ(0) പൂജ്യനായി മടങ്ങി. പവര്‍ പ്ലേയില്‍ കെ എല്‍ അമിത ജാഗ്രത പുലര്‍ത്തുകയും വിരാട് കോലിക്ക് നല്ല തുടക്കം കിട്ടാതാകുകയും ചെയ്തതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 17 റണ്‍സിലൊതുങ്ങി. പവര്‍ പ്ലേയില്‍ 25 പന്തും നേരിട്ടത് രാഹുലായിരുന്നു.

പവര്‍ പ്ലേക്ക് പിന്നാലെ കോലി മടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറിയെങ്കിലും സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ കളി മാറി.

നേരിട്ട രണ്ടാം പന്തില്‍ ആന്റിച്ച് നോര്‍ക്യയെ സിക്‌സിന് പറത്തിയാണ് സൂര്യ തുടങ്ങിയത്. ആദ്യ സിക്‌സ് എഡ്ജ് ആയിരുന്നെങ്കില്‍ തൊട്ടടുത്ത പന്തില്‍ തന്‍രെ ട്രേഡ് മാര്‍ക്ക് സിക്‌സിലൂടെ സൂര്യ അടിതുടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു.
33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യ മൂന്ന് സിക്‌സും അഞ്ച് ഫോറും പറത്തിയപ്പോള്‍ സിക്‌സര്‍ ഫിനിഷിലൂടെ രാഹുല്‍ അര്‍ധസെഞ്ചുറിയും(56 പന്തില്‍ 51) ഇന്ത്യന്‍ ജയവും പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 56 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...