നമ്മുടെ നാടിനും നമ്മുടെ നാട്ടുകാർക്കും വേണ്ടി ?
— Kerala Blasters FC (@KeralaBlasters) September 26, 2022
We're celebrating our homecoming with an ode to our homeland ?
Get our 2022/23 Home Kit today from ➡️ https://t.co/0ey6OSWfAX#ഒന്നായിപോരാടാം #KBFC pic.twitter.com/QyGmNH3Fo3
കൊച്ചി: വരുന്ന ഐഎസ്എൽ സീസണിലേക്കുള്ള ഹോം ജഴ്സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നാം കിറ്റും എവേ കിറ്റും ഹിറ്റായിരുന്നെങ്കിലും ഹോം കിറ്റ് നിരാശപ്പെടുത്തിയെന്നാണ് ആരാധകർ പറയുന്നത്. പരമ്പരാഗത നിറമായ മഞ്ഞയിൽ കുറുകെ ഒരു വലിയ നീല വരയുമുണ്ട്. ഇവിടെയാണ് സ്പോൺസറിൻ്റെ പേരുള്ളത്.
വെള്ള നിറത്തിലുള്ള മൂന്നാം കിറ്റും പർപ്പിൾ, കറുപ്പ് കളറുകളിലുള്ള എവേ കിറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. സെപ്തംബർ 19നാണ് മൂന്നാം കിറ്റ് അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങൾക്ക് ശേഷം, സെപ്തംബർ 21ന് എവേ കിറ്റും എത്തി.
ഈ വർഷം ഒക്ടോബർ ഏഴിന് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല.
ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.