By Goa, For Goa.
— FC Goa (@FCGoaOfficial) September 26, 2022
Presenting our squad for the Hero Indian Super League 2022-23 season ?#ForcaGoa #UzzoOnceAgain #HeroISL pic.twitter.com/AbVmQrzdqq
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ. 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിൻ്റെ മുൻ താരം കൂടിയായ കാർലോസ് പെന്യ പരിശീലിപ്പിക്കുന്ന ടീമിൽ പ്രധാനികളൊക്കെ ഉൾപ്പെട്ടു. മലയാളി താരം മുഹമ്മദ് നെമിലും ടീമിലുണ്ട്.
എഡു ബെഡിയ, ആൽവാരോ വാസ്ക്വസ്, മാർക്ക് വാലിയെന്റെ, ഐക്കർ ഗ്വാറോക്സേന, ഫാരേസ് ആർനാഓട്ട്, നോഹ സദാവോയി എന്നിവരാണ് ഗോവയുടെ വിദേശതാരങ്ങൾ. കഴിഞ്ഞ സീസണിൽ 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗോവ ഈ സീസണിൽ അത് തിരുത്തിക്കുറിയ്ക്കാനാണ് ഇറങ്ങുന്നത്. അടുത്ത മാസം 12ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോവയുടെ ആദ്യ മത്സരം.