കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ, ടീമിന്റെ ഔദ്യോഗിക ന്യൂട്രീഷ്യന്‍ പങ്കാളികളായ ബോഡിഫസ്റ്റുമായുള്ള കരാര്‍ വിപുലീകരിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അറിയിച്ചു. ക്ലിനിക്കലി പഠനവിധേയമാക്കിയതും ഗവേഷണം ചെയ്തതുമായ സസ്യഹാരവും, ശുചിത്വമുള്ളതും, സുരക്ഷിതവും യോഗ്യവുമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഇന്ത്യക്ക് പോഷകാഹാരക്ഷമത കൈവരിക്കാനാണ് മുംബൈ ആസ്ഥാനമായുള്ള ഫാമിലി വെല്‍നസ് ആന്‍ഡ് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ കമ്പനിയായ ബോഡിഫസ്റ്റ് ലക്ഷ്യമിടുന്നത്.
"കേരളാ ബ്ലാസ്റ്റേഴ്‌സ് എല്ലായ്പ്പോഴും മുൻകാലങ്ങളിൽ ഞങ്ങളെ അഭിമാനനിതരാക്കിയിട്ടുണ്ട്. ഈ സീസണിൽ, കളിക്കളത്തിലും ജീവിതത്തിലും വീണ്ടും അവരുടെ ന്യൂട്രീഷ്യന്‍ പങ്കാളികളായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മികച്ച മത്സരത്തിനായി ടീമിന് ലോകോത്തരവും, വൃത്തിയുള്ളതും, സുരക്ഷിതവും, യോഗ്യതയുള്ളതും, സർട്ടിഫൈ ചെയ്തതുമായ പോഷകാഹാരം ഞങൾ നൽകുന്നു, കാരണം ഞങ്ങൾ ഒരുമിച്ച് കൂടുതൽ കാര്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവരാണ്!" ബോഡിഫസ്റ്റിന്റെ ഡയറക്ടറും, ചീഫ് മെന്ററും, സ്ട്രാറ്റജിക് അലയന്‍സ് ഫൗണ്ടറുമായ സന്ദീപ് ഗുപ്ത പറഞ്ഞു.
"കഴിഞ്ഞ രണ്ടു സീസണിലെ വിജയകരമായ പങ്കാളിത്തത്തിന് ശേഷം, ബോഡിഫസ്റ്റ് ഞങ്ങളോടൊപ്പം തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കളിക്കളത്തിലെ തയ്യാറെടുപ്പുകള്‍ പോലെ പ്രധാനമാണ് ഫീല്‍ഡിന് പുറത്തുള്ള തയ്യാറെടുപ്പുകളും. ബോഡിഫസ്റ്റിനൊപ്പം, ഞങ്ങളുടെ ടീമിന്റെ ആരോഗ്യവും പോഷക ആവശ്യങ്ങളും ഉയര്‍ന്ന നിലവാരത്തില്‍ നിറവേറ്റപ്പെടുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ആവേശകരമായ ഒരു പങ്കാളിത്തം ഞങൾ പ്രതീക്ഷിക്കുന്നു" കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.