ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് ജയം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഇംഗ്ലണ്ട് ശനിയാഴ്ച ഫ്രാന്‍സിനെ നേരിടും.
38ാം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത് പിന്നീട് ഹാരികെയ്നിലൂടെ വീണ്ടും മനോഹരമായ മുന്നേറ്റം. 48-ാം മിനിറ്റിലാണ് രണ്ടാമത്തെ മനോഹരമായ ഗോള്‍ പിറന്നത്. സാക്കയും വിട്ടുകൊടുത്തില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സാക്കയിലൂടെ ഇംഗ്ലണ്ട് മൂന്നാം ഗോള്‍ നേടി.
കളിയുടെ ആദ്യ 10 മിനിറ്റുകളില്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ 70 ശതമാനത്തിലധികം നേരം പന്ത് ഇംഗ്ലണ്ടിന്റെ കൈവശമായിരുന്നു. 31-ാം മിനിറ്റില്‍ സെനഗലിന് മികച്ച അവസരം ലഭിച്ചിട്ടും പക്ഷേ ഇസ്മയില സാറിന്റെ ഷോട്ട് ഇംഗ്ലണ്ടിന്റെ ക്രോസ്ബാറിന് മുകളിലൂടെ പാഞ്ഞു. സാറിന്റെ ഷോട്ട് ദിയയുടെ കൈയിലെത്തിയെങ്കിലും പിക് ഫോര്‍ഡ് ശക്തമായി പ്രതിരോധിച്ചു.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ ഫ്രാന്‍സ്
സെനഗലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ഇംഗ്ലണ്ടിന് ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് എതിരാളികള്‍. പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്.