ചെന്നൈ: ഏഷ്യൻ സ്‌കൂൾ അണ്ടർ 7 റാപ്പിഡ് ചാമ്പ്യൻ, ഏഷ്യൻ സ്‌കൂൾ അണ്ടർ 7 ബ്ലിറ്റ്‌സ് ചാമ്പ്യൻ, ഏഷ്യൻ സ്‌കൂൾ അണ്ടർ 7 ചാമ്പ്യൻ ക്ലാസിക്കൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളി ലാണ് ഷാർവാനിക കിരീടം നേടിയത് ഹാറ്റ്‌സൺ ചെസ് അക്കാദമിയിൽ നിന്ന് തന്നെയുള്ള ഷാദുർഷാൻ.ആർ അണ്ടർ 15 വിഭാഗത്തിൽ വെങ്കലം നേടി.
തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ഉദയാർപാളയം സ്വദേശിയാണ് 7 വയസ്സുകാരി ശാർവാനിക.
ഏഷ്യൻ ചെസ് ഫെഡറേഷന്റെയും (എസിഎഫ്) ലോക ചെസ് ഫെഡറേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പി കുണ്ണ റ്റിയൂർന്മെന്റിന്റെ നടത്തിപ്പ് ചുമതല ചെസ് ഫെഡറേഷൻ ഓഫ് ശ്രീലങ്ക ക്കായിരുന്നു. 13 രാജ്യങ്ങളിൽ നിന്നുള്ള 46-ലധികം കളിക്കാർ പരിപാടിയിൽ പങ്കെടുത്തു. 8 ദിവസത്തെ ടൂർണമെന്റ് ഡിസംബർ 3-ന് ആരംഭിച്ച് 2022 ഡിസംബർ 10-ന് സമാപിച്ചു.
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റ റും ഹാറ്റ്സൺ ചെസ് അക്കാദമി ഹെഡ് കോച്ചുമായ വി വിഷ്ണു പ്രസന്ന പറഞ്ഞു, “ഒരു പരിശീലന സെഷനും നഷ്‌ടപ്പെടുത്താത്ത ഒരു മിടുക്കിയായ കളിക്കാരിയാണ് ഷർവാനിക , ഈ വിജയം കഠിനാധ്വാനത്തിന്റെ ഫലമാണ്. എല്ലാ ടൂർണമെന്റുകളിലും അവൾ നിരന്തരം വിജയിച്ചു. ഓരോ അത്‌ലറ്റിന്റെയും അഭിനിവേശത്തെ ഞങ്ങൾ വിലമതിക്കുകയും അവർക്ക് മികച്ച പ്രകടനം നടത്താൻ അവസരങ്ങൾ നൽകിക്കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.