March 29, 2024

Login to your account

Username *
Password *
Remember Me

ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലലിഞ്ഞ് ടെക്‌നോപാര്‍ക്കും

Technopark will be in the excitement of the Football World Cup Technopark will be in the excitement of the Football World Cup
തിരുവനന്തപുരം: ഫിഫ വേള്‍ഡ്കപ്പ് ആവേശത്തിലലിഞ്ഞ് ടെക്‌നോപാര്‍ക്കും. ടെക്കികളുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ ഫാന്‍പാര്‍ക്ക് സംഘടിപ്പിച്ചും ടീമുകളുടെ കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ചുമാണ് ടെക്‌നോപാര്‍ക്കിലെ ലോകകപ്പ് ആഘോഷം. നോക്കൗട്ട് ഘട്ടത്തിലെ മത്സരങ്ങള്‍ മുതലാണ് ടെക്‌നോപാര്‍ക്കില്‍ ഫാന്‍പാര്‍ക്ക് സംഘടിപ്പിച്ച് ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ടെക്‌നോപാര്‍ക്കിലെ ആംഫി തീയേറ്ററില്‍ എല്‍.ഇ.ഡി സ്‌ക്രീനിലാണ് പ്രദര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നെതര്‍ലന്‍ഡ്‌സ് - യു.എസ്, അര്‍ജന്റീന - ഓസ്‌ട്രേലിയ, ഫ്രാന്‍സ് - പോളണ്ട്, ഇംഗ്ലണ്ട് - സെനഗല്‍, ജപ്പാന്‍ - ക്രൊയേഷ്യ, ബ്രസീല്‍ - സൗത്ത് കൊറിയ, മൊറോക്കോ - സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ - സ്വിറ്റ്‌സര്‍ലാന്‍ഡ് നോക്കൗട്ട് മത്സരങ്ങള്‍ കാണാന്‍ ടെക്കികളുടെ വലിയ ആവേശമാണുണ്ടായത്. ഒന്‍പത് മുതല്‍ തുടങ്ങുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ഫാന്‍പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും. ഫുഡ് കൗണ്ടറുകളും സ്‌പോട്ട് കോംപറ്റീഷനുകളും ഇഷ്ട ടീമുകളുടെ ജഴ്‌സിയുള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സ്റ്റോറുകളും ആംഫി തിയേറ്ററിന് സമീപം ഒരുക്കിയിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.