May 17, 2025

Login to your account

Username *
Password *
Remember Me

കായികം

ബ്രസീലിയ: ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലാണ് നെയ്മറും ഇടംനേടിയത്. പരിശീലകന്‍ ഡൊറിവള്‍ ജൂനിയര്‍ 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന - ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
കൊച്ചി: കാണികള്‍ക്ക് ആവേശക്കാഴ്ചയൊരുക്കുന്നതായിരുന്നു ലുലുമാളിലെ ഗാട്ടാ ഗുസ്തി മത്സരം. 16 വനിതാ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ഗാട്ട ഗുസ്തി മത്സരം വാശിയേറിയ പോരാട്ടമായി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഗാട്ട ഗുസ്തി അസോസിയേഷനും, കൊച്ചി ലുലുമാളും, ഡീമാക്‌സ് എന്നിവയുമായി സഹകരിച്ചാണ് മത്സരം മാളില്‍ അരങ്ങേറിയത്.
ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 84 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. എവേ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ മാഡ്രിഡ് വമ്പന്മമാര്‍ തോറ്റു. ഒന്നിനെതിരെ 2 ഗോളിനാണ് ബെറ്റിസിന്റെ ജയം. റയല്‍ മുന്‍താരമായ ഇസ്‌കോയാണ് 54-ാം മിനിറ്റില്‍ ബെറ്റിസിന്റെ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്. 10-ാം മിനിറ്റില്‍ ബ്രാഹിം ഡിയാസിലൂടെ മുന്നിലെത്തിയ ശേഷമാണ് റയിലിന് തിരിച്ചടി നേരിട്ടത്. 34-ാം മിനിറ്റില്‍ ജോണി കാര്‍ഡോസോ ബെറ്റിസിനെ ഒപ്പമെത്തിച്ചു. 26 കളിയില്‍ 54 പോയിന്റുമായി റയല്‍ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെ പരിക്ക്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രോഹിത് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. പാകിസ്ഥാനെതിരായ മത്സരത്തിനിടയിലാണ രോഹിത്തിന് പരിക്കേറ്റത്. പിന്നീട് ഗ്രൗണ്ട് വിട്ട രോഹിത് തിരിച്ചെത്തിയിരുന്നു. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും ചെയ്തു. ഇന്നലെ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ രോഹിത് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയില്ലെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന കേരളത്തിന്‍റെ എതിരാളികള്‍. രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റൺസെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു.
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സിന്റെ നിര്‍ണായക ലീഡ്. ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്. ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280നെതിരെ കേരളം 281ന് എല്ലാവരും പുറത്തായി. സല്‍മാന്‍ 112 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ലീഡ് സമ്മാനിക്കുന്നതില്‍ ബേസില്‍ തമ്പിയുടെ (15) ഇന്നിംഗ്‌സും നിര്‍ണായകമായി.
മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക.
രാജ്‌കോട്ട്: അഞ്ച് ടി20 മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികള്‍ നേടിയെങ്കിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നിലവില്‍ അത്ര നല്ല ഫോമിലല്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ഇനിയും രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പും സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ കീടങ്ങുകയായിരുന്നു 30കാരന്‍. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. രാജ്കോട്ടില്‍ നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. 145+ വേഗത്തിലുള്ള പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു മടങ്ങുന്നത്.