ദില്ലി: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആവേശപ്പോരാട്ടം. പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഡല്‍ഹിക്ക് ജയം അനിവാര്യം. തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാനാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. 9 കളിയില്‍ നിന്ന് 12 പോയിന്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിനുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് നിന്ന് 7 പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇരു കൂട്ടരും നര്‍ക്കുനേരെത്തുമ്പോള്‍ പോരാട്ടം കടുക്കും. ആര്‍സിബിയോട് തോറ്റ് രണ്ടാം ദിവസമാണ് ഡല്‍ഹി വീണ്ടും കളത്തിലിറങ്ങുന്നത്.
അവസാന നാലില്‍ രണ്ടും തോറ്റതിന്റെ ആശങ്ക ക്യാപ്റ്റന്‍ അക്‌സറിനും സംഘത്തിനുമുണ്ട്. സ്ഥിരതയോടെ റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നങ്ങളുണ്ട് കെ.എല്‍.രാഹുലിന്. ഓപ്പണിങ്ങില്‍ കരുണ്‍ നായര്‍ കുറച്ചുകൂടി റണ്‍സ് നേടിയാല്‍ ആരാധകര്‍ ഹാപ്പി. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും അടങ്ങുന്ന കൊല്‍ക്കത്ത സ്പിന്‍ നിരയ്‌ക്കെതിരെ കൂടുതല്‍ കരുത്തോടെ കളിക്കേണ്ടി വരും ഡല്‍ഹി ബാറ്റേഴ്‌സിന്. പഞ്ചാബിനെതിരായ മഴ മുടക്കിയ മത്സരത്തിന് ലഭിച്ച ഒരു പോയിന്റിന്റെ ആശ്വാസമേ തല്‍ക്കാലം കൊല്‍ക്കത്തയ്ക്കുള്ളൂ.
ഡി കോക്കിനും സുനില്‍ നരെയ്‌നും വെടിക്കെട്ട് തുടക്കം നല്‍കാന്‍ സാധിക്കണം. എങ്കിലേ അജിന്‍ക്യ രഹാനയ്ക്കടക്കം കത്തിക്കയറാനാകൂ. വന്‍ തുക കൊടുത്ത് ടീമില്‍ നിലനിര്‍ത്തിയ വെങ്കടേഷ് അയ്യര്‍ ഫോമിലല്ല എന്നതും ടീമിന് പ്രശ്‌നമാണ്. ആന്ദ്ര റസലും റിങ്കു സിങ്ങും ഇംപാക്ട് ഉണ്ടാക്കത്തതും ടീമിന് തിരിച്ചടിയാണ്. കുല്‍ദീപും അക്‌സറുമടങ്ങുന്ന സ്പിന്‍ ബോളര്‍മാര്‍ തന്നെയാണ് ഡല്‍ഹിയുടെ കരുത്ത്. മുന്നേറാന്‍ ജയം അനിവാര്യമായതിനാല്‍ പരമാവധി ശ്രമം നടത്തും ഇരുടീമുകളും. നേര്‍ക്കുനേരെത്തുന്ന 35-ാം മത്സരമാണിത്. 15 എണ്ണം ഡല്‍ഹി 18 എണ്ണം കൊല്‍ക്കത്ത. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഏറ്റമുട്ടിയപ്പോഴും കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, കരുണ് നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അശുതോഷ് ശര്‍മ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, അംഗൃഷ് രഘുവംശി, രമണ്‍ദീപ് സിംഗ് / മനീഷ് പാണ്ഡെ, റിങ്കു സിംഗ്, ആന്ദ്രേ റസല്‍, മൊയിന്‍ അലി, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.