March 21, 2023

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (414)

പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. എന്‍ഡി ടിവിയുടെ 29.18 ശതമാനം ഓഹരിയാണ് അദാനി വാങ്ങുന്നത്.
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും(2,600 കിടക്കകളുള്ള ആശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്)
ബിൽക്കീസ് ബാനു കേസിലെ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, റിട്ട. പ്രഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വർമ എന്നിവരാണ് ഗുജറാത്ത് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹരജി നൽകിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്ന പദ്ധതിയുമായി ആംവേ ഇന്ത്യ. ആംവെയുടെ വിപുലീകൃത ഉല്‍പാദക ഉത്തരവാദിത്തത്തെ (ഇപിആര്‍) അടിസ്ഥാനമാക്കിയാണിത്. ആംവെ ഉത്പന്നങ്ങള്‍ ഉപഭോക്താവിലേക്ക് എത്തുന്നതിനു മുന്‍പും ശേഷവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 100 ശതമാനവും റീസൈക്കിള്‍ ചെയ്യുന്നു.
ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 315 പോയിൻറ് നേടി ബി.എസ്.എഫ് ഓവറോൾ ചാമ്പ്യൻമാരായി. സംസ്ഥാന പോലീസ് വിഭാഗത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായത് കേരളമാണ്. പുരുഷ വിഭാഗത്തിൽ 125 പോയിൻറും വനിതാ വിഭാഗത്തിൽ 100 പോയിൻറും കേരളാ പൊലീസിന് ലഭിച്ചു.
ലക്‌ചറർ നിയമനത്തിന്‌ നെറ്റ്‌ നിർബന്ധമാക്കിയ വ്യവസ്ഥയിൽനിന്ന്‌ ഗവേഷണബിരുദമുള്ളവരെ ഒഴിവാക്കിയ യുജിസി മാനദണ്ഡത്തിന്‌ മുൻകാലപ്രാബല്യമുണ്ടെന്ന്‌ സുപ്രീംകോടതി. 2016ൽ പുറത്തിറക്കിയ റെഗുലേഷനിൽ 2009 റെഗുലേഷന്‌ മുമ്പ്‌ പിഎച്ച്‌ഡി നേടിയവർക്ക്‌ നെറ്റ്‌ വേണ്ടെന്ന വ്യവസ്ഥ ബാധകമാകുമെന്ന്‌ യുജിസി വിശദീകരിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകളിലെ നീന്തൽ താരങ്ങൾ പങ്കെടുക്കുന്ന 71 മത് ആൾ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം വേദിയാകും.
ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 കുറ്റവാളികളെയും വിട്ടയച്ചു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വിട്ടയച്ചത്. 11 കുറ്റവാളികളും ഗോദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷ ഇളവ് ചെയ്തുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.
രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപുതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയായി സത്യവാചകം ചൊല്ലിയ ജഗ്ദീപ് ധൻകറിന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും അടക്കമുള്ളവർ ആശംസകൾ നേർന്നു.