കൊച്ചി: പാരമ്പര്യമായി ആന്‍ജിയോഡെമ ഉള്ളവര്‍ക്കായുള്ള ഇന്‍ജക്ഷനായ സിന്‍റൈസ് ടകേഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നീരു വരാന്‍ ഇടയാകുന്ന അപൂര്‍വ്വമായ ഒരു ജനിതക അവസ്ഥയാണ് ഹെറിഡിറ്ററി ആന്‍ജിയോഡെമ. ആഗോള തലത്തില്‍ എട്ടു വര്‍ഷത്തെ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ച ശേഷമാണിത് ഇന്ത്യയിലെത്തിക്കുന്നത്..
എപിസോഡിക് ചികില്‍സ, ഹ്രസ്വകാല, ദീര്‍ഘകാല പ്രോഫിലാക്സിസ് എന്നിവയുടെ കാര്യത്തില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴി വെക്കുന്നതാണ് ഈ നീക്കം. പാരമ്പര്യമായി ആന്‍ജിയോഡെമ അനുഭവപ്പെടുന്നവരില്‍ 51 ശതമാനം പേര്‍ക്കും ഒരു ദിവസത്തെയെങ്കിലും ജോലി ഉപേക്ഷിക്കേണ്ടി വരുന്നതായും 44 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഒരു ദിവസത്തെയെങ്കിലും പഠനം ഉപേക്ഷിക്കേണ്ടി വരുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ചികില്‍സാ രംഗത്ത് ഇന്ത്യയില്‍ അനുഭവപ്പെടുന്ന അഭാവങ്ങള്‍ പരിഹരിക്കാന്‍ സിന്‍ റൈസ് പുറത്തിറക്കുന്നതു സഹായിക്കുമെന്ന് ടെകേഡ് ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ജനറല്‍ മാനേജര്‍ സെറിന ഫിഷര്‍ ചൂണ്ടിക്കാട്ടി.
ഈ രോഗം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത 30,000-ല്‍ ഏറെ പേര്‍ രാജ്യത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ടെകേഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സിലെ അപൂര്‍വ്വ രോഗ വിഭാഗം മേധാവി സോണി പോള്‍ പറഞ്ഞു. ഈ മേഖലയിലെ പ്രതിരോധ നടപടികള്‍ക്കു പിന്തുണ നല്‍കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.