ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമനോട് ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കുള്ള പ്രീമിയങ്ങളില്‍ ചുമത്തിയ ജി എസ് ടി പിന്‍വലിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേന്ദ്ര ബജറ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി നിര്‍മല സീതാരാമന് കത്ത് അയച്ചിരിക്കുന്നത്.
ലൈഫ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജി എസ് ടി ചുമത്തുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അപകടങ്ങളില്‍ സംരക്ഷണം ഉറപ്പാക്കാനാണ് ഇന്‍ഷുറന്‍സ് എന്നിരിക്കെ 18 ശതമാനം നികുതി ചുമത്തിയത് എല്‍ ഐ സിയുടെ വളര്‍ച്ചയെ ബാധിക്കും എന്ന് യൂണിയന് ചൂണ്ടിക്കാട്ടി.
കെഎസ്ഇബി ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജി എസ് ടി ചുമത്തുന്നത് ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന് തുല്യമാണ് എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മെഡിക്കല്‍ ഇന്‍ഷുറന്‍സിന് നികുതി ചുമത്തുന്നത് സാമൂഹിക പ്രാധാന്യമുള്ള ഈ മേഖലയുടെ വളര്‍ച്ചയെ തടസപ്പെടുത്തും. മുതിര്‍ന്ന പൗരന്മാര്ക്ക് ബുദ്ധിമുട്ടായതിനാല്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയുടെ ജി എസ് ടി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കണം എന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ലൈഫ് ഇന്‍ഷുറന്‍സ് വഴിയുള്ള സമ്പാദ്യത്തിന്റെ വ്യത്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഐടി കിഴിവ് പുനരാരംഭിക്കല്‍, പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഏകീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യൂണിയന് ഉന്നയിച്ചതായി ഗഡ്കരി പറഞ്ഞു. ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി എസ് ടി 12 ശതമാനമായി കുറയ്ക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്.
അതിനിടെയാണ് രണ്ട് മേഖലകളിലെയും ജി എസ് ടി പൂര്‍ണമായി നീക്കം ചെയ്യണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. അതേസമയം കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെച്ചൊല്ലി വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്.