മുംബൈ: സ്റ്റാർട്ടപ്പുകൾക്കായുള്ള ഫണ്ട് ഓഫ് ഫണ്ട്സ് (എഫ്എഫ്എസ്), പുതുതായി ആരംഭിച്ച ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (സിജിഎസ്എസ്) എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി സ്മാൾ ഇൻഡസ്ട്രീസ് ഡവപ്മെന്റ്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) മുംബൈയിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. വിവിധ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ, വാണിജ്യ ബാങ്കുകൾ, എൻബിഎഫ്‌സികൾ എന്നിവയുടെ 150-ലധികം പ്രതിനിധികൾ പങ്കെടുത്തു.
സിഡ്ബി സിഎംഡി ശ്രീ സുബ്രഹ്മണ്യൻ രാമൻ പരിപാടിയുടെ സന്ദർഭം വിശദീകരിച്ചു കൊണ്ട് പറഞ്ഞു, “വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിലെ പ്രമുഖരുമായി എഐഎഫുകൾക്ക് ഒറ്റയ്ക്ക് ആശയവിനിമയം നടത്താൻ ഒരു വേദിയൊരുക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഈ ദശാബ്ദത്തെ 'ടെക്കേഡ് (techade )ഓഫ് ഇന്ത്യ' എന്ന് വിളിക്കുന്നു. സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റുമെന്നും 2025 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും ഞങ്ങൾ കരുതുന്നു.''
ഡിപ്പാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്ഡസ്ട്രി ആൻഡ് ഇന്റെർണൽ ട്രേഡ് (ഡിപിഐഐടി) ജോയിന്റ് സെക്രട്ടറി ശ്രുതി സിംഗ്, സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ മൂലധനം സ്വരൂപിക്കുന്നതിൽ എഫ്എഫ്എസ് കൈവരിച്ച പുരോഗതിയെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. സ്റ്റാർട്ടപ്പുകളുടെ എണ്ണം 2016-ലെ 452-ൽ നിന്ന് 2022 നവംബറോടെ 84,012-ലേക്ക് വർധിച്ചതായി അവർ പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലെ ഈ ഗണ്യമായ ഉയർച്ച സ്റ്റാർട്ട്-അപ്പ് ഇന്ത്യ ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. FFS ഉം CGSS ഉം ഇതിന്റെ ഭാഗമാണ്.
ഡിപിഐഐടി സെക്രട്ടറി ശ്രീ അനുരാഗ് ജെയിൻ, പങ്കെടുത്ത പ്രതിനിധികളുമായി സംവദിക്കുകയും ഈ രണ്ട് പദ്ധതികളും കൂടുതൽ വിജയകരമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ വർഷം G20 യുടെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തുവെന്നും ആധാർ, UPI, CoWIN പ്ലാറ്റ്‌ഫോമുകളുടെ മെഗാ വിജയത്തോടെ ആഗോള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനുള്ള സാധ്യതകൾ കൂടുതൽ വാഗ്ദാനങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ഡിജിറ്റൽ ഇന്ത്യ’യുടെ മാതൃകാപരമായ വിജയത്തിന് നന്ദി, എല്ലാവരെയും ഉൾക്കൊള്ളുന്ന പൗര കേന്ദ്രീകൃത നവീകരണ ചട്ടക്കൂടിന്റെ ശക്തി ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ഇന്ത്യ തയ്യാറാണ്.