September 28, 2023

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (427)

ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികംത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം.
കുരങ്ങുവസൂരിക്കുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിനായി ഗവേഷണം ആരംഭിച്ചെന്ന് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
വിലക്കയറ്റം യാഥാർഥ്യമാണെന്നും അത്‌ പിടിച്ചുനിർത്താനുള്ള എല്ലാ ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ വിലക്കയറ്റ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു.
കൊങ്കൺ പാതയിൽ ഭട്കലിനും മുരുഡേശ്വറിനുമിടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം നാലുമണിക്കൂറോളം തടസ്സപ്പെട്ടു.
രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു.
‘രാഷ്ട്രപത്‌നി’ പരാമർശത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു
17 വയസ് തികഞ്ഞവര്‍ക്ക് ഇനി മുതല്‍ വോട്ടര്‍ ഐ.ഡിക്ക് വേണ്ടി അപേക്ഷിക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. വോട്ടര്‍ ഐ.ഡിക്ക് അപേക്ഷിക്കാനായി ഇനി രാജ്യത്തെ യുവാക്കളും യുവതികളും 18 വയസാവാന്‍ കാത്തിരിക്കേണ്ടെന്ന് വ്യാഴാഴ്ച ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
ഗുവാഹത്തി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം റൺവെയിൽനിന്ന് തെന്നിമാറി . 98 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് പോകാനുള്ള വിമാനമാണ് തെന്നിമാറിയത്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ളതുള്‍പ്പെടെയുള്ള സുപ്രധാന അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി. ഇ.ഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി.
അറസ്റ്റ് ശിക്ഷാനടപടിയായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രിംകോടതി ഇങ്ങനെ വ്യക്തമാക്കിയത്.