November 23, 2024

Login to your account

Username *
Password *
Remember Me

സമഗ്ര ശിക്ഷാ കേരളം & സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങൾ ഏകീകൃതമായും സംയോജിതമായും നടപ്പാക്കാൻ കർമ്മപദ്ധതി തയ്യാറായി

പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം 2023 -24 അക്കാദമിക വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ ഇതര വകുപ്പുകളുമായി ചേർന്ന് സംയോജിതവും ഏകീകൃതമായും നടപ്പാക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകി സംസ്ഥാന ശില്പശാല പൂർത്തിയായി. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പൂർത്തിയായ ശില്പശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജൻസികൾക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. കുട്ടികളിൽ തുല്യത, പ്രാപ്യത, പഠന തുടർച്ച എന്നീ അടിസ്ഥാന അക്കാദമിക ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള കർമ്മപരിപാടികൾക്കാണ് ശില്പശാല രൂപം നൽകിയത്. കേന്ദ്ര സംസ്ഥാന പദ്ധതികളായതിനാൽ ധന വിനിയോഗത്തിലും പൂർത്തീകരണത്തിലും സമയക്രമവും സമഗ്രതയും കൊണ്ടുവരുന്നതിനുള്ള ഏകോപനവും വിലയിരുത്തലും സാധ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്.


പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലെ സംയോജിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ, ഭിന്നശേഷി മേഖല ,ന്യൂനപക്ഷ മേഖല,സാമൂഹ്യനീതി മേഖല, പാർശ്വവൽകൃത മേഖല, ലിംഗ സമത്വം തുടങ്ങിയ മേഖലകളിൽ പൊതുവിദ്യാഭ്യാസം കൂടുതൽ കരുത്താർജ്ജിപ്പിക്കാൻ ശിൽപ്പശാല തീരുമാനിച്ചു. വ്യത്യസ്ത വകുപ്പുകൾ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിൽ ആവർത്തനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് കർമ്മ പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. പാർശ്വവൽകൃത മേഖലയിലെ കുട്ടികൾക്കും, സാമ്പത്തികമായും സാമൂഹികമായുമുള്ള പിന്നാക്കാവസ്ഥ മൂലം സ്‌കൂളിൽ ചേരാതെയും ചേർന്നിട്ടും പഠനം തുടരാൻ കഴിയാതെയുമുള്ള കുട്ടികളെ ഉൾപ്പടെ ചേർത്തുനിർത്തി സമഗ്ര ഏകോപനം സാധ്യമാക്കുന്ന പരിപാടികളും കർമ്മ പദ്ധതിയിലുണ്ട്.


പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ എ എസ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പഞ്ചാപകേശൻ, സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സമഗ്ര ശിക്ഷാ കേരളയിലെ അഡീ. ഡയറക്ടർമാർ, കൺസൾട്ടന്റുമാർ, സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ ഉൾപ്പെടെ സംസ്ഥാനതല ചുമതലക്കാരും ശില്പശാലയിൽ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.