June 02, 2023

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (337)

വിദ്യാഭ്യാസം

*വിദ്യാർഥികൾക്കു തൊഴിൽ നൽകാൻ കലാലയങ്ങളോടു ചേർന്നു വ്യവസായ സ്ഥാപനങ്ങൾ വരും വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ.
**മാതൃകാ പ്രീ-പ്രൈമറി പദ്ധതി വർണ്ണക്കൂടാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു, .
ഉന്നതവിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത മാതൃക ഏതെന്ന് അന്വേഷിക്കുന്നവർക്ക് ഏറ്റവും സ്വീകാര്യമായ തിളങ്ങുന്നൊരു മാതൃക നൽകാൻ കേരളത്തിനു കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
സ്‌കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
അവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻ.
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് SSLC/ +2/ Degree കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരു : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയി ചേർന്ന് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഇന്ന് നിയമസഭയില്‍ പറഞ്ഞു. വ്യവസായ വകുപ്പിന്റെ ചർച്ച ക്ക് നിയമ സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.എo. എസ്. എം. ഈ. ക്ലസ്റ്റര്‍ സംവിധാനം ശക്തിപ്പെടുത്തും.
ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സ്‌കൂളുകളിൽ ഒന്നായ മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നേരിട്ടെത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയ്ക്കുശേഷം മന്ത്രി കുട്ടികളുമായി ആശയവിനിമയം നടത്തി. ആത്മവിശ്വാസത്തോടെ പരീക്ഷ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ നേരിട്ട് കാണാനും സ്കൂൾതല ക്രമീകരണങ്ങൾ വിലയിരുത്താനുമാണ് മന്ത്രി എത്തിയത്. ഒന്നും രണ്ടും വർഷം ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളാണ് മാർച്ച് 10ന് നടന്നത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് അറബിക്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി,കന്നട, ലാറ്റിൻ, മലയാളം, റഷ്യൻ,സംസ്കൃതം, സിറിയക്, തമിഴ്, ഉർദു,കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷകൾ ആണ് നടന്നത്. ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ് എന്നി പരീക്ഷകളാണ് നടന്നത്. ഒന്നാംവർഷ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 47 വൊക്കേഷണൽ വിഷയങ്ങളിലുള്ള പരീക്ഷകളാണ് നടന്നത്. രണ്ടാംവർഷ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഓൻട്രപ്രണർഷിപ് ഡെവലപ്പ്മെന്റ്(Entrepreneurship Development ( ED) ) വിഷയത്തിൽ ആണ് കുട്ടികൾ പരീക്ഷ എഴുതിയത് . ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. എസ്. എസ്.വിവേകാനന്ദൻ, തിരുവനന്തപുരം ആർ ഡി ഡി അശോക് കുമാർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കൊച്ചി: ഇന്ത്യാഗവണ്‍മെന്‍റിന്‍റെ ശ്രേഷ്ഠ പദവിയുള്ള ആദ്യത്തെ സര്‍വകലാശാലകളിലൊന്നായ ബിറ്റ്സ് പിലാനി ഗ്രേറ്റര്‍ മുംബൈയില്‍ ബിറ്റ്സ് ലോ സ്കൂള്‍ ആരംഭിച്ചു.
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്(മാർച്ച്‌ 9) ആരംഭിക്കും. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. 2023 മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നതാണ് വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ക്ലാസ്സുകളിൽ കുടിവെള്ളം കരുതാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ വിളിച്ചു ചേർത്തു. എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.