June 05, 2023

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (338)

വിദ്യാഭ്യാസം

ഒന്നാവർഷ വിദ്യാർത്ഥി വോളണ്ടിയർമാരുടെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സെപ്തംബർ 24 ശനിയാഴ്ച്ച എൻ.എസ് എസ് ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കണ്ടറി വൊക്കേഷണൽ വിഭാഗം സ്കൂളുകളിലും ദിനാചരണ പ്രവർത്തന കലണ്ടർ സ്കൂൾ പ്രദർശന മതിലിൽ പതിച്ച് വിദ്യാർത്ഥി വോളണ്ടിയർമാർ പ്രതിജ്ഞ കൈക്കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ളതും നീതി ഉറപ്പാക്കുന്നതും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉളവാകുന്നതുമായ ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വർഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയർ സെക്കന്ററി 'സേ' പരീക്ഷ പാസ്സായ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 23.09.2022, 5 pm വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക (www.ssus.ac.in).
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പ്രഥമ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല ജയം. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് ചെയർമാൻ, സ്റ്റുഡന്റ് കൗൺസിൽ, യൂണിയൻ എക്സികുട്ടീവ് തുടങ്ങി പത്തൊമ്പത് സീറ്റിൽ എതിരില്ലാതെയും യൂണിയൻ ചെയർമാൻ ചരിത്ര ഭൂരിപക്ഷത്തോടെയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കേരള സർവകലാശാലയിൽ പ്രൊജെക്ടുകൾക്ക് അപ്രഖ്യാപിത വിലക്ക് നില നിൽക്കുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ കുറെ വർഷത്തിനുള്ളിൽ പ്രൊജക്റ്റ് ചെയ്‌ത മുഴുവൻ അധ്യാപകർക്കും റിട്ടയർ ചെയ്‌തവരും മരണപ്പെട്ടവരും ഉൾപ്പെടെ അവരുടെ പ്രോജക്ടുകളുടെ മുഴുവൻ കണക്കും ഹാജരാക്കണമെന്ന് കാണിച്ചു യൂണിവേഴ്‌സിറ്റി കത്തയക്കുന്നു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപാടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ് സി ഇ ആർ ടി ഓഫീസിൽ ഉദ്ഘാടനം ചെയ്തു.
ഇടുക്കി മെഡിക്കല്‍ കോളേജ് ആദ്യബാച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി. ഒന്ന്,രണ്ട് ക്‌ളാസുളിലെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് തുടങ്ങി.
പ്രതിവർഷം ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതുന്ന എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) അടുത്ത വർഷം (2023-24) മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്താൻ സർക്കാർ ഉത്തരവ്.
എൻജിനിയറിങ്‌ കോഴ്‌സുകളിൽ അഞ്ച്‌ ശതമാനം സീറ്റുകളിൽ ട്യൂഷൻ ഫീസ്‌ ഒഴിവാക്കും. കഴിഞ്ഞ വർഷം 50 ശതമാനത്തിലധികം പേർ പ്രവേശനം നേടിയ ബിടെക്‌, ബിആർക്‌ ബ്രാഞ്ചുകളിൽ അഞ്ച്‌ ശതമാനം സൂപ്പർന്യൂമറി സീറ്റുകൾ സൃഷ്ടിച്ചാണ്‌ പാവപ്പെട്ട കുട്ടികൾക്ക്‌ പഠനസൗകര്യമൊരുക്കുന്നത്‌.