March 28, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (374)

വിദ്യാഭ്യാസം

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
സ്‌കൂളുകളുടെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ സ്കൂൾ എസ് എം എസ് പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നൂതന വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലാസ്സുകള്‍ നടത്താനാകുന്ന ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്‌സ് ക്ലാസ്സ് റൂം കേരള പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന അമൃത ടിവിയുടെ 'ഈ ക്ലാസിൽ ഞാനുമുണ്ട് ' എന്ന പദ്ധതിയുടെ രണ്ടാം എഡിഷന് വിജയകരമായ സമാപനം. ആദ്യ എഡിഷനിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ടാബുകളാണ് വിതരണം ചെയ്തതെങ്കിൽ രണ്ടാം എഡിഷനിൽ പഠനോപകരണങ്ങളാണ് നൽകിയത്.
സംസ്ഥാനത്ത് നാളെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് സ്കുളുകൾക്ക് കുറച്ചുദിവസം അവധിനൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുവാനാണ് നാളെ ക്ലാസ് എടുക്കുന്നത്.
പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 പേർ. ഇതിൽ സ്ഥിരം പ്രവേശനം നേടിയവർ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവർ 94,057 ഉം ആണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അടുത്തു തന്നെ അത്തരം മാറ്റം സാധ്യമാക്കുമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്മെന്‍റ് ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച്പ്ര വേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്.
സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്താനുള്ള ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്പെഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം നൽകുന്നതിനുള്ള പ്രത്യേക പാക്കേജിന്റെ മാനദണ്ഡങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കാൻ പ്രത്യേക സമിതി രൂപവൽക്കരിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത സ്പെഷ്യൽ സ്‌കൂളുകളുടെ യോഗത്തിൽ ആണ് തീരുമാനം.