ന്യൂഡൽഹി: അമൃത വിശ്വ വിദ്യാപീഠത്തിന്റെ ക്യാമ്പസുകളിൽ എംബിഎ ദേശീയതല പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അമരാവതി, അമൃതപുരി, ബെംഗളൂരു, കോയമ്പത്തൂർ, കൊച്ചി എന്നീ കാമ്പസുകളിലെ എംബിഎ കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ 40ലധികം നഗരങ്ങളിലാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നത്.
10+2+3 രീതിയിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ(അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ്) നിന്നും കുറഞ്ഞത് 50% മാർക്കോടെ ബിരുദം നേടിയവർക്കും അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. അവസാന വർഷ വിദ്യാർത്ഥികളുടെ പ്രവേശനം പരീക്ഷ, വൈവ എന്നിവ 2023 ജൂൺ 30 ന് മുമ്പ് പൂർത്തിയാക്കുന്നതിന് വിധേയമായിരിക്കും.
150 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 ചോദ്യങ്ങളാണുണ്ടാവുക. നെഗറ്റീവ് മാർകിങ് ഉണ്ടായിരിക്കും (ശരിയായ ഉത്തരത്തിന് 03 മാർക്കും തെറ്റായ ഉത്തരത്തിന് -1 മാർക്കും). വെർബൽ റീസണിംഗ് & ലാംഗ്വേജ് കോംപ്രിഹെൻഷൻ, ഡാറ്റാ ഇന്റർപ്രെട്ടേഷൻ & അനാലിസിസ്, ഇന്ത്യൻ & ഗ്ലോബൽ സാഹചര്യങ്ങളുടെ പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് അഭിരുചി എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ നിന്ന് 25 ചോദ്യങ്ങൾ ഉണ്ടാകും.
അമൃത സ്കൂൾ ഓഫ് ബിസിനസ് വർഷങ്ങളായി 100% പ്ലേസ്മെന്റിന്റെ ട്രാക്ക് റെക്കോർഡ് ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ലോഗോൺ ചെയ്യുക: https://www.amrita.edu/admissions/asb
അമൃത സ്കൂൾ ഓഫ് ബിസിനസ്
1996 ൽ സ്ഥാപിതമായ അമൃത സ്കൂൾ ഓഫ് ബിസിനസ് രാജ്യത്തെ ഏറ്റവും മികച്ച 27 ബി-സ്കൂളുകളിൽ ഒന്നാണ്. കോയമ്പത്തൂർ കാമ്പസ് എഎസിഎസ്ബി (അസോസിയേഷൻ ടു അഡ്വാൻസ്ഡ് കൊളീജിയറ്റ് സ്കൂൾ ഓഫ് ബിസിനസ്) അക്രഡിറ്റേഷനുള്ളതും ഇന്ത്യയിൽ 11-ാം സ്ഥാനത്തുമാണ്. ബി സ്കൂളുകളുടെ ആഗോള നിലവാരമായ എഎസിഎസ്ബി (യുഎസ്എ) അംഗീകാരം നേടിയ ലോകത്തിലെ ഏറ്റവും മികച്ച 5% ബിസിനസ് സ്കൂളുകളിൽ ഒന്നാണിത്. ഏറ്റവും പുതിയ മാർക്കറ്റിംഗ്, ബിസിനസ്സ് പ്രവണതകൾ അപ്ഡേറ്റ് ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പാഠ്യപദ്ധതിയും ലോകോത്തര സൗകര്യങ്ങളും നൽകുന്നു. ധാർമ്മികമായി ഒരു ആഗോള നേതാവായി വികസിപ്പിക്കാനും വളരാനുമുള്ള ഏറ്റവും മികച്ച സ്ഥലമാണ് എ.എസ്.ബി. എ.എസ്.ബി.യിൽ, സമ്പന്നമായ വ്യവസായ പരിചയവും മികച്ച അക്കാദമിക് പശ്ചാത്തലവുമുള്ള ലോകോത്തര ഫാക്കൽറ്റിയുണ്ട്.
അമൃത സ്കൂൾ ഓഫ് ബിസിനസിന് ലോകമെമ്പാടും 3000 അംഗങ്ങളുടെ ശക്തമായ പൂർവവിദ്യാർഥി ശൃംഖലയുണ്ട്. ആഗോളതലത്തിൽ ബെഞ്ച്മാർക്ക് ചെയ്ത കരിക്കുലം, സ്റ്റൈപ്പന്റ്, പ്രീ പ്ലേസ്മെന്റ് എന്നിവയുള്ള മുൻനിര കോർപ്പറേറ്റ് ഇന്റേൺഷിപ്പുകൾ, ബഫല്ലോ യൂണിവേഴ്സിറ്റി, ഗ്രോണിൻഗെൻ യൂണിവേഴ്സിറ്റി, ഡീകിൻ യൂണിവേഴ്സിറ്റി, വൃജേ യൂണിവേഴ്സിറ്റി ആംസ്റ്റർഡാം, ആൽട്ടോ യൂണിവേഴ്സിറ്റി തുടങ്ങിയ ലോകമെമ്പാടുമുള്ള പ്രശസ്ത സർവകലാശാലകളുമായുള്ള സഹകരണത്തിലൂടെയുള്ള ആഗോള എക്സ്പോഷർ എന്നിവ അമൃത സ്കൂൾ ഓഫ് ബിസിനസ് വാഗ്ദാനം ചെയ്യുന്ന എംബിഎ പ്രോഗ്രാമിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്.
ഐഐഎമ്മുകൾ, ഐഐടികൾ, ബെർക്ക്ലി, കോർണൽ, എക്സ്എൽആർഐ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസൺ, നന്യാങ്, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ടെലികോം ഇക്കോൾ ഡി മാനേജ്മെന്റ്, ഡീക്കിൻ യൂണിവേഴ്സിറ്റി, ഫോർച്യൂൺ 500 കമ്പനികളായ കൊക്ക-കോള, ഐബിഎം മുതലായവയിൽ വ്യവസായ പരിചയമുള്ളവരാണ് ഫാക്കൽറ്റികൾ.