November 21, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (390)

വിദ്യാഭ്യാസം

സംസ്ഥാനത്ത് പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമായി. തുല്യത, ഗുണത,പ്രാപ്യത എന്നിവ ഉറപ്പ് വരുത്തിയാകും പാഠ്യപദ്ധതി പരിഷകരണം. ആധുനിക കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കണമെന്ന് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ആശയരൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്യവേ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.
2022-2023 സാമ്പത്തികവർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മുഴുവൻ ഓഫീസുകളും ഇ - ഓഫീസ് സംവിധാനത്തിലേക്ക് മാറുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വകുപ്പിന് കീഴിലുള്ള 71 ഓഫീസുകളുടെ ഇ - ഓഫീസ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യുപി സ്കൂളുകളിൽ അനുവദിച്ച 345 സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിരുവനന്തപുരം വിളപ്പിൽശാല ഗവൺമെൻറ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു .
നിരന്തരം നവീകരിക്കുന്നവിധത്തില്‍ ഓരോ കുട്ടിയുടേയും വ്യക്തി വിവര രേഖ 'ഡിജിറ്റല്‍ സ്റ്റുഡന്റ് പ്രൊഫൈല്‍' രൂപത്തില്‍ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും 'സഹിതം' പദ്ധതിയില്‍ അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രസ്താവിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളുടെ നിലവാരം ആധുനിക നിലവാരത്തിൽ ഉള്ളതാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കും. ജൂൺ 5 ഞായറാഴ്ച ആയതിനാലാണ് തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ ഉദ്യോഗസ്ഥരുടെ യോഗം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തു.
തിരുവനന്തപുരം: സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധമായി കുരുന്നുകള്‍ക്ക് കൈത്താങ്ങുമായി ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്‍ (ടെപ്‌സ).
മറക്കരുത് മാസ്‌കാണ് മുഖ്യം തിരുവനന്തപുരം: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മികച്ച അധ്യയന വര്‍ഷം ആശംസിച്ചു.