ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. രാവിലെ പത്ത് മണിയോടെ ആയിരുന്നു ഫലപ്രഖ്യാപനം. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയം.
ഔദ്യോഗിക വെബ്‌സൈറ്റായ (cbseresults.nic.in) -ൽ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ (cbseresults.nic.in) , (cbse.nic.in), (results.cbse.nic.in) എന്നീ വെബ്സൈറ്റുകളിൽ നിന്നും ഫലമറിയാം. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ ഉപയോഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം. ഈ വർഷം സിബിഎസ്ഇ ബോർഡ് പരീക്ഷകൾ രണ്ട് ടേമുകളിലായിട്ടാണ് നടന്നത്. 2022 ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് 12ാം ക്ലാസ്സ് പരീക്ഷകൾ നടന്നത്.