September 23, 2023

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (353)

വിദ്യാഭ്യാസം

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷന് 2022-23 സാമ്പത്തിക വര്ഷം അവസാനത്തോടെ 300 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു.
പട്ടിക ജാതി - വർഗ വിദ്യാർത്ഥികളുടെ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ, പട്ടികജാതി -വർഗ -പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുകൾ. ഇതിന്റെ ആദ്യപടിയായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും പട്ടികജാതി- വർഗ- പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ എം ജി രാജമാണിക്യം ഐ എ എസ് അടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. സ്കൂളുകളിലേക്ക് വരാതിരിക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ വീടുകളിൽ ചെന്ന് രക്ഷിതാക്കളെ ബോധവൽക്കരിച്ച് കുട്ടികളെ സ്കൂളിൽ എത്തിക്കാനുതകുംവിധമുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. സമഗ്ര ശിക്ഷാ കേരളം,മഹിളാ സമഖ്യ തുടങ്ങിയ സർക്കാർ ഏജൻസികളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സഹായത്തോടെയാകും പ്രവർത്തനങ്ങൾ. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഇവിടങ്ങളിൽ ടീച്ചർമാരെ നിയമിക്കുമ്പോൾ സെലക്ഷൻ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. സാക്ഷരതാ മിഷന്റെ സേവനങ്ങളും പ്രയോജനപ്പെടുത്തും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമായി. പട്ടികജാതി- വർഗ - പിന്നാക്ക ക്ഷേമ വകുപ്പിനു കീഴിലുള്ള ഐ ടി ഐകളിൽ കോഴ്സുകൾ പുന:സംഘടിപ്പിക്കാനും നടപടിയുണ്ടാകും.
ബെല്‍ജിയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് ആരംഭിച്ച് തൊഴിൽവകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഒഡെപെക്. 22 പേരാണ് ആദ്യ ഘട്ടത്തിൽ നഴ്സിംഗ് ജോലിക്കായി ബെല്‍ജിയത്തിൽ പോകുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തില്‍ ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയാണെങ്കിലും തുടര്‍ന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു തുടങ്ങി വിവിധ ഭാഷകളിലും ഇത് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ഗണിതപാര്‍ക്ക് 2022'പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു .
അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
വലപ്പാട്: വലപ്പാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍.
സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യുജിസി) കാറ്റഗറി-1 ഗ്രേഡ് ലഭിച്ചു.
കൊച്ചി:ആറു മുതല്‍ 12വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണ പഠന ആപ്പായ പ്രാക്റ്റിക്കലി ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇആര്‍പിയായ ഫെഡിനയെ (ഫോറേഡിയന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) ഏറ്റെടുത്തു.