July 02, 2025

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (407)

വിദ്യാഭ്യാസം

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്പെഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം നൽകുന്നതിനുള്ള പ്രത്യേക പാക്കേജിന്റെ മാനദണ്ഡങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കാൻ പ്രത്യേക സമിതി രൂപവൽക്കരിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത സ്പെഷ്യൽ സ്‌കൂളുകളുടെ യോഗത്തിൽ ആണ് തീരുമാനം.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റും മറ്റന്നാള്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സിന്റെ (ACCA) അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്സ് കോഴ്സുകള്‍ ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി (ISDC) എംജി സര്‍വ്വകലാശാല ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രകാശ് കുമാര്‍ ബി, ഐഎസ് ഡിസി പാര്‍ട്ടണര്‍ഷിപ്പ് മേധാവി ഷോണ്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.
സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം.
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയത്.
'സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.
സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ പാഠപുസ്തകങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
കൊച്ചി: ഇൻഫോപാർക്ക് ഉൾപ്പെടെ സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ 800ലധികം തൊഴിലവസരങ്ങളൊരുക്കി ഐ.ഇ.ഇ.ഇ-യും ജിടെക്കും.
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇത്തവണ പരീക്ഷാ ഫലത്തിൽ ഉണ്ടായത്.