Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (243)

വിദ്യാഭ്യാസം

കൊച്ചി: നിയമ വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്കുള്ള ലോ സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റ്-ഇന്ത്യ 2022നുള്ള തീയതികള്‍ ലോ സ്കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ (എല്‍എസ്എസി) പ്രഖ്യാപിച്ചു. 2022 ജനുവരി, മെയ് മാസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. 2022 ജനുവരി 15ന് ഒന്നിലധികം സ്ലോട്ടുകളിലായും, 2022 മെയ് 9 മുതല്‍ ഒന്നിലധികം ദിവസങ്ങളില്‍ വിവിധ സ്ലോട്ടുകളിലായും പരീക്ഷ സംഘടിപ്പിക്കും. പരീക്ഷയ്ക്ക് നിരവധി പേരെ പ്രതീക്ഷിക്കുന്നതിനാലാണ് ഈ സജ്ജീകരണം. https://www.discoverlaw.in/register-for-the-test എന്ന ലിങ്ക് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്എടി-ഇന്ത്യ 2022ന് രജിസ്റ്റര്‍ ചെയ്യാം. എല്‍എസ്എടി 2022 എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് 53 മെറിറ്റ് സ്കോളര്‍ഷിപ്പുകളും 3 എസ്സേ സ്കോളര്‍ഷിപ്പുകളും നല്‍കുമെന്ന് എല്‍എസ്എസി ഗ്ലോബല്‍ അറിയിച്ചു. എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകളില്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 50 പേര്‍ 15,000 രൂപ മുതല്‍ 2 ലക്ഷം രൂപവരെയുള്ള 50 സ്കോളര്‍ഷിപ്പുകളില്‍ ഏതെങ്കിലും ഒന്ന് നേടാന്‍ യോഗ്യത ഉണ്ടാകും. ഇതിന് പുറമെ പി.ജി പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദ്യ മൂന്ന് പേര്‍ 1 മുതല്‍ 2 ലക്ഷം വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിനും യോഗ്യത ഉണ്ടാകും. എസ്സേ മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷംനാട് ബഷീര്‍ അക്സ്സസ് ടു ജസ്റ്റിസ് സ്കോളര്‍ഷിപ്പ്. മത്സര വിജയികള്‍ക്ക് 1 മുതല്‍ 2 ലക്ഷം രൂപ വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമേ, എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകള്‍ പ്രത്യേക സ്കോളര്‍ഷിപ്പുകളും നല്‍കും.
സ്‌കൂളുകളിലെ യൂണിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എറണാംകുളം വളയൻ ചിറങ്ങര ഗവർമെന്റ് എൽ പി സ്കൂളിൽ പൊതുസമ്മതത്തോടെ കൈക്കൊണ്ട യൂണിഫോം സംബന്ധിച്ച തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്തതാണ്.
പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ലോജിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31-ലേക്ക് നീട്ടി.
ഊർജ്ജയാൻ - വിദ്യാർത്ഥികൾക്കൊരു എൽ.ഇ.ഡി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 13) ഉച്ചയ്ക്ക് 2 മണിക്ക് എം.എൽ.എ സി സി മുകുന്ദൻ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ വിധ കരിയർ ഡെവലപ്മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
മലയാള സാഹിത്യ മേഖലയ്ക്കായി ഏറ്റവും കൂടുതൽ തുകയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്ത് ഇൻഡിവുഡ്. അഞ്ച് ലക്ഷം രൂപയുടെ ഭാഷ കേസരി പുരസ്കാരം ഉൾപ്പെടെ പതിനാറു വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ.
അക്ഷരങ്ങളിലൂടെ മലയാളഭാഷക്ക് തണലേകുന്ന , വിവിധ സാഹിത്യ സാഹിത്യ മേഖലയിലുള്ള പ്രതിഭാശാലികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ 'ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം- മലയാളം' പ്രഖ്യാപിച്ചത്.അഞ്ച് ലക്ഷത്തിയൊന്നു രൂപ പുരസ്കാരതുകയും പ്രശസ്‌തിപത്രവും ശിൽപവുമടങ്ങുന്ന ഭാഷാ കേസരിപുരസ്കാരം,മലയാള ഭാഷാ സാഹിത്യത്തിലെ വ്യത്യസ്തങ്ങളായ പതിനഞ്ചു മേഖലകളിലുള്ളവർക്ക് പതിനയ്യായിരംരൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്ന പ്രത്യേക പുരസ്കാരങ്ങൾ, മറ്റ് പ്രോത്സാഹന പുരസ്കാരങ്ങൾ എന്നിവയാണ് ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം- മലയാളം' പ്രഖ്യാപിച്ചത്.
തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ സമ്മാനിക്കും.
സംസ്ഥാനത്തെ തൊഴിലുടമ - തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. "തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ " എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്തകരൂപം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐ എ എസിന് നൽകി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയില്‍ നി‍ർമ്മിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി പറഞ്ഞു.

Latest Tweets

Are you looking for an advanced eCommerce theme? 'Bajaar' is a powerful and modern Woocommerce WordPress Theme. B… https://t.co/ZhqtnoAPe1
Are you looking for Multivendor Marketplace WordPress themes? Meet #Bascart ⤵️⤵️, an ultimate WooCommerce theme su… https://t.co/pkvLEWPNxf
An easier method to be truthful with Restaurant Customers 🍕 🍔 ⤵️ https://t.co/YwZeyPin2K #wpcafe #tablereservations… https://t.co/JbaD0fZc9k
Follow Themewinter on Twitter