March 29, 2024

Login to your account

Username *
Password *
Remember Me

മികവിനായുള്ള സ്‌കൂൾവിദ്യാഭ്യാസം: ഡോ. എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട് രണ്ടാം ഭാഗം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു

Schooling for Excellence: Dr. The second part of the MA Khader Committee report was submitted to Chief Minister Pinarayi Vijayan Schooling for Excellence: Dr. The second part of the MA Khader Committee report was submitted to Chief Minister Pinarayi Vijayan
2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ളതും നീതി ഉറപ്പാക്കുന്നതും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉളവാകുന്നതുമായ ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ഉദ്ദേശം സാർഥകമാകുന്നതിന് സഹായകമാം വിധം പ്രീസ്‌കൂൾതലം മുതൽ ഹയർസെക്കന്ററിതലം വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി 19/10/2017 ന് സർക്കാർ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസവകുപ്പ് മൂന്നംഗങ്ങളുള്ള വിദഗ്ധസമിതി രൂപീകരിക്കുകയുണ്ടായി. 03/03/2018ന് വിദഗ്ധസമിതി ചെയർമാനായി ഡോ. എം.എ. ഖാദറിനെ നിയോഗിച്ചു. 03/10/2018ന് സർക്കാർ ഉത്തരവിലൂടെ വിദഗ്ധസമിതിയുടെ പരിഗണനാ വിഷയങ്ങൾ സ്പഷ്ടീകരിച്ചു.
സ്‌കൂൾ പ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും ദേശീയ തലത്തിൽ നിന്നും ഭിന്നമായി എൻറോൾ ചെയ്യുന്ന കുട്ടികളിൽ മഹാഭൂരിപക്ഷവും 12ാം ക്ലാസുവരെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ കേരളത്തിലുണ്ട്. ആയതിനാൽ വിദ്യാഭ്യാസ അവകാശനിയമം ഫലപ്രദമായി കേരളത്തിൽ നടപ്പാക്കണമെങ്കിൽ 12 വർഷം വരെയുള്ള സ്‌കൂൾവിദ്യാഭ്യാസത്തെ ഒറ്റഘടകമായി പരിഗണിക്കണമെന്ന നിലപാടാണ് വിദഗ്ധസമിതി ആദ്യം മുതൽ കൈക്കൊണ്ടത്. ആയതിനാൽ 12ാം ക്ലാസു വരെ ഒരു യൂണിറ്റ് ആയി പരിഗണിച്ചുള്ള അന്വേഷണവും പഠനവുമാണ് സമിതിയുടെ ആദ്യയോഗം മുതൽ നടത്തിയത്.
ഈ അന്വേഷണത്തിന്റെ ഭാഗമായി സമിതി പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സൈറ്റിലൂടെ പൊതുസമൂഹത്തിൽ നിന്നും അഭിപ്രായങ്ങൾ തേടുകയുണ്ടായി. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളും അനധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളുമായും ആശയവിനിമയം നടത്തി. ഇതു വഴി ഒട്ടേറെ ക്രിയാത്മക നിർദേശങ്ങളും അഭിപ്രായക്കുറിപ്പുകളും ലഭിച്ചിരുന്നു. രണ്ടാംഭാഗം റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിൽ പ്രസ്തുത കുറിപ്പുകൾ സഹായകമായിട്ടുണ്ട്.
ഒന്നാംഭാഗം റിപ്പോർട്ടിൽ ഘടന സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും പ്രതിപാദിച്ചിരുന്നത്. എന്നാൽ രണ്ടാംഭാഗം റിപ്പോർട്ടിൽ അക്കാദമിക കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചിട്ടുള്ളത്.
കമ്പോളയുക്തി എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന സാർവത്രിക വിദ്യാഭ്യാസത്തിനും ഗുണതാ വിദ്യാഭ്യാസത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ കുട്ടികളെയും ഉൾചേർത്തു കൊണ്ടുള്ള നീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള ശ്രമം കേരളത്തിൽ നടക്കുന്നത്. പ്രസ്തുത ശ്രമം കൂടുതൽ അർഥപൂർണമാക്കുന്നതിന് വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ സഹായകമാകും എന്ന് കരുതുന്നു.
സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ ഒന്നാംതലമുറ പ്രശ്‌നങ്ങളായ സ്‌കൂൾ പ്രാപ്യത, പഠനത്തുടർച്ച എന്നിവ ഏതാണ്ട് അഭിമുഖീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി നീതിയും തുല്യതയും ഗുണതയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കേണ്ടതുണ്ട്. അത് സംബന്ധിച്ച അന്വേഷണങ്ങളാണ് പ്രധാനമായും വിദഗ്ധസമിതി നടത്തിയത്. ഘടന സംബന്ധിച്ച കാര്യങ്ങൾ സമിതിയുടെ മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം എന്ന ഒന്നാം ഭാഗം റിപ്പോർട്ടിൽ പരിഗണിച്ചിരുന്നു. അക്കാദമിക കാര്യങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് രണ്ടാം ഭാഗം റിപ്പോർട്ടിലുള്ളത്. ഒന്നും രണ്ടും ഭാഗം റിപ്പോർട്ട് ഒരുമിച്ച് ചേർന്നാൽ വിദഗ്ധസമിതിയുടെ പൂർണ റിപ്പോർട്ടായി.
പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് ഇപ്പോൾ സ്‌കൂളുകളിൽ നടക്കുന്നത്. അത് തുടരണം. എന്നാൽ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് നാം മുന്നേറണം. ദേശീയാടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ സാർവത്രികമായി പരിഗണിക്കുന്നതിന് ഇപ്പോൾ പരിമിതിയുണ്ട്. കാരണം ദേശീയാടിസ്ഥാനത്തിൽ മുൻഗണന സ്‌കൂൾ പ്രാപ്യതയ്ക്കും പഠനത്തുടർച്ചയ്ക്കും തന്നെയാണ്. അങ്ങിനെ കഴിവുകൾക്കനുഗുണമായ വിവാഭ്യാസം നടപ്പാക്കണമെങ്കിൽ വിപുലമായ തയ്യാറെടുപ്പുകൾ അനിവാര്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.