October 03, 2025

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (411)

വിദ്യാഭ്യാസം

ആറ്റിങ്ങൽ ഗേൾസിലെ പുതിയ ബഹുനില കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പുത്തൻ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒ. എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. മൂന്ന് നിലകളിലായി 13 ക്ലാസ് മുറികളോടുകൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. 13 ക്ലാസ് മുറികൾ, രണ്ട് ഹാളുകൾ, ഒരു സ്റ്റാഫ്‌ റൂം, ഓരോ നിലയിലും ശുചീമുറികൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. മൂന്നരക്കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി 1896 വിദ്യാർഥിനികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിൽ അധ്യാപക പരിശീലനം പുനക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈസ്കൂൾ വിഭാഗം നവാധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നാലുനാൾ മലയിൻകീഴിനെ ആഘോഷത്തിമിർപ്പിലാക്കിയ ജില്ലാ കേരളോത്സവത്തിന് കൊടിയിറങ്ങി . സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കാനുതകുന്ന വിധത്തിൽ വരും വർഷങ്ങളിൽ കേരളോത്സവത്തിൽ സമൂലമായമാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഐ. ബി.സതീഷ് എം. എൽ.എ അധ്യക്ഷനായി. 282 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് ചാമ്പ്യൻമാരായി. നേമം ബ്ലോക്ക്‌ ഓഫീസിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയിൽ വിദ്യാർഥികൾ, യുവജനക്ഷേമ ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്രാ വിഭാഗത്തിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മലയിൻകീഴ് ഗ്രാമപഞ്ചായത്തിനും മൂന്നാം സ്ഥാനം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു. മലയിന്‍കീഴ് ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറിയത്. ജില്ലയിലെ 11 ബ്ലോക്ക്‌ പഞ്ചായത്തുകളിലെയും നാല് മുനിസിപ്പാലിറ്റികളിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും കലാ- കായിക പ്രതിഭകളാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിർവഹിച്ചത്.
കേരളത്തില്‍ നിന്നുള്ള 98 സ്കോളര്‍ഷിപ് വിജയികളേയും ബ്രാന്‍ഡ് പ്രഖ്യാപിച്ചു കൊച്ചി: ഇന്ത്യയിലെ മുന്‍നിര വയര്‍, കേബിള്‍ നിര്‍മാതാക്കളും 1.25 ബില്യണ്‍ ഡോളര്‍ കോണ്‍ഗ്ലോമറേറ്റായ ആര്‍ആര്‍ ഗ്ലോബലിന്‍റെ ഭാഗവുമായ ആര്‍ആര്‍ കബേല്‍ തങ്ങളുടെ കബേല്‍ സ്റ്റാര്‍ സ്കോളര്‍ഷിപിന്‍റെ കേരളത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
തൃശൂര്‍: ഒന്‍പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി തൃശൂർ ജില്ലയിൽ ഫെഡറല്‍ ബാങ്ക് ഒരുക്കുന്ന പ്രഥമ ശുശ്രൂഷാ, സിപിആര്‍ പരിശീലനങ്ങള്‍ക്കു തുടക്കം കുറിച്ചു.
കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി. വിജയന്‍ ഐപിഎസ് നിര്‍വഹിച്ചു.
സ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.