കൊച്ചി: എഡ്‌ടെക് മേഖലയില്‍ അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ജാരോ എഡ്യുക്കേഷന്‍ വരുന്ന പ്ലേസ്‌മെന്റ് സീസണില്‍ വിവിധ കാമ്പസുകളില്‍നിന്നായി ആയിരത്തിലധികം പേരെ റിക്രൂട്ട് ചെയ്യും. കൊച്ചി ഉള്‍പ്പെടുന്ന രണ്ടാം നിര നഗരങ്ങളിലാണ് കമ്പനി ശ്രദ്ധ നല്‍കുക.
കഴിവുകളില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുച്ചാട്ടത്തിനാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ഈ വര്‍ധിച്ച ഡിമാന്‍ഡ് നിറവേറ്റുന്നതിനു വരും വര്‍ഷങ്ങളില്‍ തങ്ങളുടെ പ്രതിഭകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണ് ജാരോ എഡ്യുക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.
2022 മാര്‍ച്ചില്‍ നടന്ന വേള്‍ഡ് എച്ച്ആര്‍ഡി കോണ്‍ഗ്രസിന്റെ എഡ്ടെക് ലീഡര്‍ഷിപ്പ് അവാര്‍ഡും എഡ്ടെക്കിലെ ദേശീയ മികച്ച തൊഴില്‍ ദാതാവിനുള്ള പുരസ്‌കാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.