June 10, 2026

Login to your account

Username *
Password *
Remember Me

പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532; അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 പേർ. ഇതിൽ സ്ഥിരം പ്രവേശനം നേടിയവർ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവർ 94,057 ഉം ആണ്.

രണ്ടാംഘട്ട അലോട്ട്മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് അതിന്റെ പ്രവേശനം 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്രവേശനം പൂർത്തിയാക്കും. പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് ആരംഭിക്കും .

അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുഖ്യഘട്ട അവസാന അലോട്ട്മെന്റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Rate this item
(0 votes)
Last modified on Friday, 12 August 2022 06:07

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 29 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...