തിരുവനന്തപുരം: സംസ്ഥാനത്ത് ഐടിഐ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ " ജാലകം " വഴിയാണ് പ്രവേശനം നടത്തുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഈ വർഷത്തെ പ്രവേശന നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
അപേക്ഷകർക്ക് (www.itiadmissions.kerala.gov.in) എന്ന വെബ്സൈറ്റ് സന്ദർശിച്ച് രാവിലെ 10 മണി മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാനത്തെ എല്ലാ ഐടിഐകളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും.
സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലും പട്ടികജാതി വികസന വകുപ്പിന്റെ 44 ഐടിഐകളിലും പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ രണ്ട് ഐടിഐകളിലും പ്രവേശനം നടക്കും .