സ്കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവിധങ്ങളായ പരാതികളുടെ പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനമായി. സ്കോള്‍ കേരള വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ജീവന്‍ ബാബു കെ, സമഗ്ര ശിക്ഷാകേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.ആര്‍.സുപ്രിയ, സ്കോള്‍-കേരള വൈസ് ചെയര്‍മാന്‍ ഡോ.പി.പ്രമോദ് , സെക്രട്ടറി ശ്രീകല, ഡയറക്ടര്‍ അഞ്ജന.എം.എസ് (സ്റ്റുഡന്‍റ് സര്‍വ്വീസസ് ഡിവിഷന്‍), ഡോ.കെ.ആര്‍.ഷൈജു (അക്കാദമിക്-എക്സാം ആന്‍റ് ഇവാലുവേഷന്‍ ഡിവിഷന്‍), സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ.ജി.ഒലീന, വിവിധ വകുപ്പ് മേധാവികള്‍ ജനറല്‍കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കോള്‍-കേരള രൂപീകൃതമായതുമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതികള്‍ പരിഹരിക്കാനാകും വിധമാണ് ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.