തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കല്‍ ഫോറം സംഘടിപ്പിക്കുന്ന സൗജന്യ ഓഫ്ലൈന്‍ സെഷന്‍ ഫെബ്രുവരി 18ന് നടക്കും. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പരിപാടി. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി പ്രതിധ്വനി ടെക്നിക്കല്‍ ഫോറം സംഘടിപ്പിക്കുന്ന ടെക്നിക്കല്‍ സെഷനുകളുടെ 109-ാം പതിപ്പാണിത്. 'ഇന്‍ട്രൊഡക്ഷന്‍ ടു ഡെവലപ്‌മെന്റ് ഓപ്പറേഷന്‍സ് ആന്‍ഡ് ക്ലൗഡ്‌സ്' എന്ന വിഷയം ചര്‍ച്ചചെയ്യും. രാഹുല്‍ രാജ് വി.വി (ഡെവലപ്‌മെന്റ് ഓപ്പറേഷന്‍സ് ആന്‍ഡ് ക്ലൗഡ്‌സ് ആര്‍ക്കിടെക്റ്റ്) ആയിരിക്കും സെഷന്റെ സ്പീക്കര്‍.
രജിസ്‌ട്രേഷന്: https://tinyurl.com/3vxc7cmx. കൂടുതല്‍ വിവരങ്ങള്‍ക്ക്: രഞ്ജിത്ത്: 9947787841, രാഹുല്‍: 9447699390