March 29, 2026

Login to your account

Username *
Password *
Remember Me

ആയുഷ് ഡിഗ്രി: മറ്റു സംസ്ഥാനങ്ങളിലെ സംവരണ സീറ്റുകളിൽ പ്രവേശനം

കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന ആയുഷ് ഡിഗ്രി കോഴ്സുകളിൽ, കേരളത്തിനുവേണ്ടി സംവരണം ചെയ്തിരിക്കുന്ന, കർണാടകത്തിലെ ബാംഗ്ലൂർ സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ യുനാനി ഡിഗ്രി ( 1 സീറ്റ്) കോഴ്സിലേക്കും, തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലേക്കും (1 സീറ്റ്) ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് 2023 -24 അക്കാദമിക്ക് വർഷം നീറ്റ് യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ, ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 10 നു വൈകിട്ട് നാലിനു മുൻപായി ലഭിയ്കത്തക്കവിധം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.


പ്രവേശനം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിശദമായ മാർഗ നിർദ്ദേശങ്ങൾ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ വിവരങ്ങൾക്കായി www.ayurveda.kerala.gov.in എന്ന വെബ്സൈറ്റ് വിലാസം സന്ദർശിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം: director.ame@kerala.gov.in
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 59 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.