Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (189)

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഉപ സ്ഥാപനമായ പേടിഎം പേയ്‌മെന്റ്‌സ് സ്‌വീസ് ലിമിറ്റഡ് അതിന്റെ കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷന്‍ അല്ലെങ്കില്‍ ''പേടിഎം ടോക്കണ്‍ ഗേറ്റ്‌വേ'' ഉപയോഗിച്ച് മുന്നേറ്റം നടത്തി.
കോഴിക്കോട്: ആഗോള ഐടി ഭൂപടത്തില്‍ കോഴിക്കോടിന് പുതിയ നേട്ടം. ഗവ. സൈബര്‍ പാര്‍ക്കിലെ മോസിലര്‍ ടെക്‌നോളജീസ് വികസിപ്പിച്ച 'കുക്കിയെസ്' എന്ന അപ്ലിക്കേഷന്‍ ആഗോള കുക്കി കംപ്ലയന്‍സ് ടെക്‌നോളജി വിപണിയില്‍ ഒന്നാമതെത്തി. 23 ശതമാനമാണ് കുക്കിയെസിന്റെ വിപണി വിഹിതമെന്ന് വെബ് ടെക്ക്‌നോളജി അനലിറ്റിക്‌സ് കമ്പനിയായ വാപ്പലൈസര്‍ റിപോര്‍ട്ട് പറയുന്നു.
കൊച്ചി: ഏറ്റവും ഭാരം കുറഞ്ഞ ലാപ്ടോപ്പായ എയ്റോ 13 വിപണിയിൽ അവതരിപ്പിച്ച് എച്ച്.പി. ഒരു കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള എയ്‌റോ 13 പുറത്തിറക്കുന്നതിലൂടെ പവിലിയൻ സീരീസ് വിപുലീകരിക്കുകയാണ് കമ്പനി. മൈക്രോ എഡ്ജ് 13.3 ഇഞ്ച് ഡിസ്പ്ലേയും 1920 * 1200 (ഡബ്ള്യു യു എക്സ് ജി എ) റെസല്യൂഷനും ഉള്ളതിനാൽ ഇത് യഥാർത്ഥ നിറങ്ങളും ഫ്ലിക്കർ ഫ്രീ സ്ക്രീനുമടക്കം മികച്ച കാഴ്ചാനുഭവം നൽകുന്നു.
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ് മികച്ച മൾട്ടിടാസ്‌ക്കിങ്ങിനായി ഗാലക്‌സി എ32 8 ജിബി സ്റ്റോറേജ് വേരിയന്റ് റാം പ്ലസ് ഫീച്ചറോട് കൂടി അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
കൊച്ചി: ഇൻഫോപാർക്‌ ഫേസ്-2വിൽ ട്രാൻസ് ഏഷ്യ സൈബർ പാർക്കിൽ ആണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ ഐടി പ്രോഗ്രാമേഴ്‌സിനു മികച്ച അവസരത്തിലേക്കുള്ള വഴിയാണ് അയാട്ട കോമേഴ്‌സ് തുറന്നിരിക്കുന്നത്. 2016 -ൽ യു.കെ യി ലെ ബ്രാക്ക്നെല്ലിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, ഇന്നു ആഗോളതലത്തിൽ ഉള്ള ലക്ഷ്വറി റീട്ടെയ്ൽ കമ്പനികളുടെ പ്രമുഖ സേവനദാദാവ്‌ ആണ്.
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി മൊബൈല്‍ വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും എന്നും നിലനിര്‍ത്തിയിട്ടുണ്ട്. സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മാതൃകയ്ക്ക് അനുവദിക്കുന്ന മൂലധനത്തിന് ന്യായമായ വരുമാനം നല്‍കുന്നതിനായാണിത്.
കൊച്ചി: പ്രമുഖ ടെലികോം ഓപറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സാങ്കേതിക സഹകാരിയായ നോക്കിയയുമായി ചേര്‍ന്ന് വിജയകരമായി 5ജി ട്രയല്‍ നടത്തി. 5ജി പരീക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 3.5 ജിഗാഹെര്‍ട്ട്സ് സ്പെക്ട്രത്തിലാണ് ട്രയല്‍ നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുകയായിരുന്നു.
കൊച്ചി: ഇന്ത്യന് സ്മാര്ട്ട്ഫോണ് ബ്രാന്ഡായ ലാവ ഇന്റര്നാഷണല് ലിമിറ്റഡ്, ആദ്യ ഇന്ത്യന് 5ജി സ്മാര്ട്ട്ഫോണ് ആയ ലാവ അഗ്നി 5ജി അവതരിപ്പിച്ചു. ഫോണ് ഉപയോഗത്തിന് മിന്നല് വേഗത നല്കുകയും, ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകളെയും ഗെയിമുകളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന മീഡിയടെക്കിന്റെ ഏറ്റവും പുതിയ ചിപ്സെറ്റ് ഡൈമെന്സിറ്റി 810 ആണ് സൂപ്പര് സ്മാര്ട്ട്ഫോണിന് കരുത്ത് പകരുന്നത്.
തിരുവനന്തപുരം; കുറഞ്ഞകാലയളവിനുള്ളിൽ അനവധി ഉപഭോക്താക്കളുള്ള മലയാളത്തിലെ ഏറ്റവും വലിയ OTT ആപ്ലിക്കേഷനായ മെയിൻ സ്ട്രീം ടി.വി. ജർമ്മൻ കമ്പനിയിയുമായി കൈകോർക്കുന്നു. ഇത്തരത്തിൽ ഒരു മലയാളം OTT ആപ്ലിക്കേഷന് ആദ്യമായാണ് ജർമ്മൻ സഹകരണം ലഭിക്കുന്നത്.
കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കി. വന്‍കിട ഐടി കമ്പനികളേയും സംരംഭകരേയും ആകര്‍ഷിക്കുന്നതിനും ഐടി വളര്‍ച്ചയുടെ പങ്കുപറ്റാനമായി 2004ലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇന്‍ഫോപാര്‍ക്കിന് തുടക്കമിട്ടത്.

Latest Tweets

A visual restaurant table reservation system increases the overall efficiency and it will increase the sales of the… https://t.co/1bxCZsBBPD
Worried 😌 about the certificate design of your upcoming event? Here's the solution for you! 👇👇… https://t.co/X8LCrRLVek
Planning for virtual events and need a website? Are you worried 😌? Here you go! 👇👇 Step-by-step guidelines to mak… https://t.co/y3oGZFcVQG
Follow Themewinter on Twitter