തിരുവനന്തപുരം: ടെക്കികള്‍ക്കിടയിലുള്ള മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന സാഹിത്യോത്സവം സൃഷ്ടിയുടെ 9-ാം പതിപ്പായ സൃഷ്ടി - 2022 ലേയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരളത്തിലെ ടെക്കികളുടെ ഏറ്റവും വലിയ സാഹിത്യോത്സവമായ സൃഷ്ടിയിലേയ്ക്ക് കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് മത്സരം. പ്രഗത്ഭ എഴുത്തുകാര്‍ ഉള്‍പ്പെട്ട ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന അവാര്‍ഡിനു പുറമേ റീഡേഴ്‌സ് ചോയിസ് അവാര്‍ഡുകളും എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 നവംബര്‍ 30 ആണ് രചനകള്‍ അയയ്‌ക്കേണ്ട അവസാന തീയതി.
മലയാളത്തിന്റെ പ്രിയ കവികളായ മധുസൂദനന്‍ നായര്‍, സച്ചിദാനന്ദന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ പ്രമുഖ എഴുത്തുകാരായ ബന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, സാറാ ജോസഫ് എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ സൃഷ്ടി വിജയികള്‍ക്കായി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചത്. പ്രശസ്ത സാഹിത്യകാരായ കുരീപ്പുഴ ശ്രീകുമാര്‍, ചന്ദ്രമതി ടീച്ചര്‍, സക്കറിയ, ഗോപി കോട്ടൂര്‍, ഡോ. പി.എസ് ശ്രീകല, വിനോദ് വെള്ളായണി, വിനോദ് വൈശാഖി, കെ.എ ബീന, വി.എസ് ബിന്ദു, ഡോണ മയൂര, കെ.വി മണികണ്ഠന്‍, ആയിഷ ശശിധരന്‍, പി.വി ഷാജികുമാര്‍ എന്നിവര്‍ സൃഷ്ടിയുടെ മുന്‍ പതിപ്പുകളുടെ ജൂറിയുടെ ഭാഗമായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സൃഷ്ടികളില്‍ നിന്നും മലയാളത്തിലെ മികച്ചഎഴുത്തുകാരുള്‍പ്പെട്ട ജഡ്ജിംഗ് പാനല്‍ വഴി തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സ്ഥാനങ്ങളിലെ സൃഷ്ടികളുടെ രചയിതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. ഇതിനു പുറമേ പ്രതിധ്വനിയുടെ ഫേസ്ബുക്ക് പേജുകളില്‍ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പേജുകളില്‍) മത്സരാര്‍ത്ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുന്ന രചനയ്ക്ക് റീഡേഴ്‌സ് ചോയിസ് അവാര്‍ഡും നല്‍കും.
മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും https://prathidhwani.org/guidelines-srishti-2022 എന്ന പേജില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മീര എം.എസ് (ജനറല്‍ കണ്‍വീനര്‍): 9562293685.