March 19, 2024

Login to your account

Username *
Password *
Remember Me

‘സംരക്ഷ´ സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഓഫ് എക്‌സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റേഴ്‌സ് എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് ആരംഭിച്ച `സംരക്ഷ´ സോഫ്റ്റ്‌വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു . ഇന്ന് വൈകുന്നേരം നാലിന് മന്ത്രിയുടെ ചേമ്പറിലായിരുന്നു ഉദ്ഘാടനം.


ഇലക്ട്രിക്കൽ വയർമാൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിസിറ്റി വർക്കർ, ഇലക്ട്രിക്കൽ കോൺട്രാക്ടർ, വയർമാൻ അപ്രന്റിസ്, സിനിമ ഓപ്പറേറ്റർ, സിനിമ ഓപ്പറേറ്റർ അപ്രന്റിസ് തുടങ്ങിയ ലൈസൻസുകൾ/പെർമിറ്റുകൾ, എന്നിവയ്ക്കുള്ള അപേക്ഷ സംരക്ഷ പോർട്ടലിലൂടെ ഓൺലൈനായി നൽകാം.


പുതിയ ലൈസൻസ്/പെർമിറ്റ് എന്നിവയ്ക്കുള്ള അപേക്ഷ, വയർമാൻ അപ്രന്റിസിനും സിനിമ ഓപ്പറേറ്റർ അപ്രന്റിസിനും ഉള്ള അപേക്ഷ, ലൈസൻസ്/പെർമിറ്റ് എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷ, സ്‌കോപ്പ് റിവിഷനുള്ള അപേക്ഷ, കോൺട്രാക്ടറുടെ കീഴിൽ സ്റ്റാഫ് എൻറോൾമെന്റിനുള്ള അപേക്ഷ, ഇതിനകം നൽകിയ ലൈസൻസ്/പെർമിറ്റ് എന്നിവ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം, അവയുടെ കാലാവധി പരിശോധിക്കൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഓഫ് എക്‌സാമിനേഴ്സ് ഫോർ സിനിമ ഓപ്പറേറ്റേഴ്‌സ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം, പരീക്ഷ/ പ്രാക്ടിക്കൽ/ഇന്റർവ്യൂ തുടങ്ങിയവയുടെ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം, അപേക്ഷകളുടെ തൽസ്ഥിതി അറിയാനുള്ള സൗകര്യം എന്നിവയും സംരക്ഷണ സോഫ്റ്റ്വെയറിലൂടെ ലഭിക്കുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.