July 18, 2025

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (767)

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർ​ഗം ലോട്ടറിയാണെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ.
മുംബൈ : 20,000 കോടി രൂപ ബോണ്ടുകളിലൂടെ സമാഹരിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിന് അംഗീകാരം . ഇതോടെ ബാങ്കിന്റെ ഓഹരി വില 2 ശതമാനം ഉയര്‍ന്നു. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി 2017-ന് ശേഷം എസ്ബിഐ നടത്തുന്ന പ്രധാന മൂലധന സമാഹരണമാണിത്.
കൊച്ചി: ഭക്ഷണ ഓർഡർ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ടാറ്റ ഡിജിറ്റലുമായി കൈകോര്‍ത്ത് പ്രമുഖ ഓൺലൈൻ ഭക്ഷണ ഓർഡർ, ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡായ ന്യൂ കാർഡ് ഉപയോഗിച്ച് സൊമാറ്റോയിൽ ഭക്ഷണം ഓർഡര്‍ ചെയ്യുന്ന ഉപയോക്താക്കൾക്ക് മികച്ച ഓഫർ അവതരിപ്പിക്കുകയാണ് ടാറ്റ ഡിജിറ്റല്‍.
തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് 'റോഡ്സ്റ്റർ എക്സ്' കേരള വിപണിയിൽ അവതരിപ്പിച്ചു.
കൊച്ചി: ലോകമെമ്പാടുമുള്ള മിഡ്‌സ്‌കെയിൽ, അപ്‌സ്‌കെയിൽ ലോഡ്ജിംഗ് വിഭാഗങ്ങൾക്കായി മാരിയറ്റ് ഇന്റർനാഷണൽ തങ്ങളുടെ പുതിയ കളക്ഷൻ ബ്രാൻഡായ 'സീരീസ് ബൈ മാരിയറ്റ്' അവതരിപ്പിച്ചു.
കോട്ടയം: വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകുന്ന കാരവൻ ടൂറിസത്തെ അടുത്തറിയാൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ അവസരം. ജനങ്ങൾക്ക് പുതിയൊരു വിനോദസഞ്ചാര അനുഭവമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയിരിക്കുന്നത്.
ദില്ലി: 2025 - 26 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം കുറച്ച് റിസർവ് ബാങ്ക്. നേരത്തെ പ്രവചിച്ചിരുന്ന 6.7% വളർച്ചയിൽ നിന്ന് 6.5% ആയാണ് കുറച്ചത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ട്രംപിന്റ്‌റെ താരിഫ് നയങ്ങൾ ഭീഷണി ഉയർത്തുമെന്ന ആശങ്കകൾക്കിടയിലാണ് വളർച്ച പ്രവചനത്തിൽ മാറ്റം വരുത്തിയത്.
പുതിയ കാലത്ത് ഒരു ചിത്രം എത്രത്തോളം പ്രീ റിലീസ് ഹൈപ്പ് നേടി എന്നത് അറിയാനാവുന്ന ഒരു മാനകമാണ് ലഭിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ്. മലയാള സിനിമയില്‍ സമീപകാലത്ത് അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍.
ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ (BNI) 1985-ൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സംഘടനയാണ്, ഇത് 2025-ൽ 40 വർഷത്തിന്റെ നിലനിൽപ്പ് പൂർത്തിയാക്കി. BNI, 80 രാജ്യങ്ങളിലായി 40 വർഷത്തെ അനുഭവസമ്പത്ത് ഉപയോഗിച്ച്, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പ്രൊഫഷണലുകളെയും ഒരു ഘടനാപരമായ റഫറൽ നെറ്റ്‌വർക്കിലൂടെ അവരുടെ ബിസിനസ് വളർത്താൻ സഹായിക്കുന്നു. 5 വർഷത്തിനുള്ളിൽ, BNI തിരുവനന്തപുരം ഏകദേശം 1000-ലധികം ബിസിനസ് ഉടമകളെയും പ്രൊഫഷണലുകളെയും അവരുടെ ബിസിനസ് ആരംഭിക്കാനും വിപുലീകരിക്കാനും സഹായിച്ചിട്ടുണ്ട്. ഈ 5 വർഷത്തിനുള്ളിൽ 1000 കോടി രൂപയിലധികം മൂല്യമുള്ള ബിസിനസ് ഇടപാടുകൾ സുഗമമാക്കിയത് അതിശയിപ്പിക്കുന്ന നേട്ടമാണ്. കൂടുതൽ പ്രത്യേകത എന്തെന്നാൽ, പാൻഡെമിക് കാലത്ത് നിരവധി അംഗങ്ങൾക്ക് ബിസിനസ് നിലനിർത്താനും വളരാനും BNI സഹായിച്ചു എന്നതാണ്.
കൊച്ചി : ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. മാർച്ച് 24, 25 തീയതികളിലാണ് പണിമുടക്ക്.
Page 1 of 55
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad