December 03, 2024

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (737)

കൊച്ചി: ക്രൂയിസർ വിഭാഗത്തിലേക്ക് പുതിയ സ്വഭാവവും സ്റ്റൈലും ഉൾപ്പെടുത്തിക്കൊണ്ട്, റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ വാർഷിക മോട്ടോർസൈക്കിൾ ഉത്സവമായ റൈഡർ മാനിയയിൽ എല്ലാ നിറങ്ങളിലും പ്രദർശിപ്പിച്ചു.
ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) സംഘടിപ്പിക്കുന്ന ദ്വിവത്സര കൺവെൻഷനായ ഓട്ടോ സമ്മി റ്റിന്റെ 12-ാമത് എഡിഷൻ സമാപിച്ചു. "FIT & FUTURE READY" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ന്യൂഡൽഹിയിൽ വച്ചായിരുന്നു ഉച്ചകോടി നടന്നത് .
കൊച്ചി: ടെക് സ്റ്റാര്‍ട്ടപ്പായ മാറ്റര്‍, ഓട്ടോ എക്സ്പോ 2023-ല്‍ പുതു തലമുറ ഇലക്ട്രോണിക് വാഹനങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിച്ചു.മികച്ച സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഡിസൈനിംഗ്,ഇക്കോ-സിസ്റ്റം സൊല്യൂഷനുകള്‍ എന്നിവ വഴി ഇന്ത്യയെ പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളുടെ ഭാവിയിലേക്ക് നയിക്കുകയാണ് മാറ്റര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം.
കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അതിനൂതന സാങ്കേതിക വിദ്യയില്‍ പുതിയ അതിവേഗ ഇലക്ട്രിക് സ്കൂട്ടര്‍ 'മിഹോസ്' അവതരിപ്പിച്ചു.
കോട്ടയം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് 'പ്രവാസി സന്ധ്യ 2023' പ്രത്യേക സംഗമം സംഘടിപ്പിച്ചു.
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സഞ്ജീവ് നായര്‍ ചുമതലയേറ്റു. വ്യാഴാഴ്ച ടെക്‌നോപാര്‍ക്കിലെത്തിയ അദ്ദേഹത്തെ ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് ഇന്റർ-സിറ്റി കോച്ച് സർവീസ് ബ്രാൻഡായ ന്യൂഗോ, മുൻനിര പേയ്‌മെന്റ്, ഫിനാൻഷ്യൽ സർവീസ് കമ്പനി പേടിഎമ്മിൻറെ സഹകരണത്തോടെ ബസ് ടിക്കറ്റ് ബുക്കിംഗ് സൗകര്യം ആരംഭിച്ചു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) പുറത്തിറക്കിയ ഇ - കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു.
സ്വർണവില റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച്, 22 കാരറ്റ് സ്വർണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി.
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കൈകാര്യ ആസ്തി 2.5 ലക്ഷം കോടി രൂപ കടന്നു. കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍, പുതിയ ബിസിനസ് പ്രീമിയത്തിലെ വര്‍ധനവ്, ഉപഭോക്തൃ സേവനം, റിട്ടേണുകള്‍ എന്നിവയാണ് കൈകാര്യ ആസ്തിയിലേക്കുള്ള സംഭാവന നല്‍കിയത്.